Categories: CLIMATEKERALANEWS

പെരിങ്ങത്തൂർ കനക മലയെ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തണം: ഖാലിദ് കെ പെരിങ്ങത്തൂർ

പെരിങ്ങത്തൂർ: ഉത്തര മലബാറിലെ പശ്ചിമഘട്ടം എന്നു വിശേഷിക്കപ്പെടാവുന്ന പെരിങ്ങത്തൂർ കനക മലയെ ശാസ്ത്രീയമായ രീതിയിൽ സംരക്ഷിക്കണമെന്നു ഏറെ കാലമായി നാട്ടുകാർ ഉൾപ്പെടെയുള്ള പരിസ്ഥിതി സ്നേഹികളും വിദ്യാർത്ഥി യുവജനങ്ങളും ആവശ്യപെട്ടുകൊണ്ടിരിക്കുകയാണ് .ഒരു മത സൗഹാർദ്ദത്തിന്റെ പ്രതീകമായി കൂടി ഇതിനെ എല്ലാ വിഭാഗം ആളുകളും നോക്കിക്കാണുന്നു സൂഫി വര്യനായ ശൈഖ് അലിയ്യുൽ കൂഫിയുടെ ആഗമനവുമായി ബന്ധപ്പെട്ടും ,ഗുരു നിത്യ ചൈതന്യയതിയുടെ ആഗമനവുമായി ബന്ധപ്പെട്ടും ഏറെ ചരിത്ര പ്രാധാന്യം കൂടി കനകമലയെന്ന ഈ സുവർണ്ണ മലയ്‌ക്കുണ്ട് .

കനക മല ശ്രീ നാരായണ ഗുരുകുലം ,അതി പുരാതനമായ ഗുഹ , നൂറ്റാണ്ടുകളുടെ പഴക്കമുള്ള ലോകത്തിലെ അപൂർവ്വങ്ങളിൽ ഒന്നായ നീരുറവ , അപൂർവയിനം പക്ഷികൾ ,ശലഭങ്ങൾ , ഉരഗങ്ങൾ ,ഔഷധ ചെടികൾ ഇവ കാണാനും ഇവയെ കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും സംസ്ഥാനത്തിനകത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും പഠനഗവേഷണ വിദ്യാർത്ഥികലും ടൂറിസ്റ്റുകളും ഇവിടെ നിലക്കാതെ എത്തിപ്പെടുന്നു .മഹത് പണ്ഡിത സ്രേഷ്ടരുടെ കാസിതത്വങ്ങളിൽ വിദ്യാരംഭം കുറിക്കുന്നു ,തുലാപത്തിനും , റംസാൻ മാസപ്പിറവി നിരീക്ഷിക്കുന്നതിനും കാലങ്ങളായി വിശ്വാസികൾ ഇവിടെ എത്തിപ്പെടു
ഏറെ ചരിത്ര പ്രാധാന്യമുള്ള മയ്യഴി പുഴയോട് തൊട്ടുരുമ്മിക്കിടക്കുന്ന പെരിങ്ങാത്തതുര് പുഴ കണ്ണൂർ ,കോഴിക്കോട് ജില്ലയുടെ സംഗസ്ഥാനം കൂടിയാണ്.

മലബാർ ക്രൂയിസം ടൂറിസത്തിന്റെ ഭാഗമായി ഇവിടെ ബോട്ട് ജെട്ടി നിർമാണം പൂർത്തിയാക്കിയെങ്കിലും പ്രവർത്തനം ആരംഭിച്ചിട്ടില്ല . നഗര സഭയുടെ ഭാഗമായി ഓപ്പൺ ജിം , സൗധര്യ വത്കരണത്തിന്റെ ഭാഗമായി ചിൽഡ്രൻസ് പാർക്ക് എന്നിവയുൾപ്പെടുന്ന ഒരുക്കങ്ങൾ പാനൂർ നഗര സഭയുടെ ഭാഗമായി നടന്നു വരുന്നു .
സന്ദർശകരായും ടൂറിസ്റ്റുകളായും കനക മലയെ തേടി എത്തുന്നവർക്ക് കാൽനടയും വാഹനത്തിലായും എത്തിപെടുന്നതിനുള്ള കനക മലയിലേക്കുള്ള റോഡ് ഇന്നും ശോചനിയാവസ്ഥയാണ് .ഇത് പരിഹരിക്കാൻ പാനൂർ നഗര സഭ അടിയന്തിര നടപടി സ്വീകരിക്കണം. പക്ഷി നിരീക്ഷണം , വാന നിരീക്ഷണം , ജൈവ വൈവിധ്യം ചെങ്കൽ കുന്നുകളെ കുറിച്ചുള്ള പഠന നിരീക്ഷണം .പഠന ഗവേഷണ വിദ്യാർത്ഥികളക്ക് ഈ മല ഏറെ ഉപകാരപ്പെടുന്നു എന്ന കാര്യത്തിൽ സംശയമില്ല . പെരിങ്ങളം ,കരിയാട് ,പാനൂർ,ചൊക്ലി ,തൃപ്പങ്ങോട്ടൂർ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ശുദ്ധ ജല സ്രോതസു കൂടിയാണ് കനക മല.

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കടന്നു കയറ്റം കൂടിവരുന്ന ഒരവസ്ഥയും മലയുടെ പല ഭാഗങ്ങളിൽ ഇന്നു കണ്ടു വരുന്നു .ഇതിനെ നിയന്ദ്രിക്കുന്നതിനും നഗരസഭ നടപടി സ്വീകരിക്കണം .ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ള സന്ദർശകർക്ക് ആവശ്യമായ ഇരിപ്പിടം ഒരുക്കുക , ആവശ്യമായ ഇടങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുക ,പ്ലാസ്റ്റിക്ക് മാലിന്യ നിക്ഷേപത്തിനുള്ള കൂടുകൾ സ്ഥാപിക്കുക .നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക തുടങ്ങിയവയും നഗരസഭയുടെ മുന്നറിയിച്ച് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട് .ഉരുൾ പൊട്ടൽ ഭീഷണിയിൽ നിന്നും ഈ മലയെ രക്ഷിക്കുന്നതിനാവശ്യമായ നടപടിയും , ആവശ്യമായ ഇടങ്ങളിൽ സംരക്ഷണ ഭിത്തിയും സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.

ശ്രീ നാരായണ ഗുരു കുലം അധികൃതരുടെ കൈവശമുള്ളതിനു പുറമെ സ്വകാര്യ വ്യക്തികളുടെ കൈവശ ഭൂമി കൂടി ആയതിനാൽ ഇവരുടെ പങ്കാളിത്തവും നഗര സഭയുടെ കൂടി സഹകരണമുണ്ടായാൽ കനക മലയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും ടൂറിസ്റ്റുകൾക്കും ,സന്ദർശകർക്കും ,പഠന ഗവേഷണ വിദ്യാർത്ഥികൾക്കും ഉപകരിക്കുന്ന രീതിയിൽ കനക മലയെ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപെടുത്താൻ സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ഖാലിദ് കെ പെരിങ്ങത്തൂർ
സെക്രട്ടറി
കെ എസ് എസ് പി എ പാനൂർ മേഖല
9495261632

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

2 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

2 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

2 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago