തിരുവല്ല കേന്ദ്രീകൃതമായി ദോഹ പ്രവാസികളായ കെ എം വർഗീസ് നിരണം, ലൂക്കോസ് കെ ചാക്കോ തിരുവല്ല, എ കെ ഉസ്മാൻ തൃശൂർ, മോഹൻ അയിരൂർ എന്നിവർ അടങ്ങുന്ന മൈത്രി വിഷ്വൽസിൻ്റെ ഏറ്റവും പുതിയ സിനിമ “പ്രതിമുഖ”ത്തിൻ്റെ ഓഡിയോ, ട്രയിലർ, ടീസർ തിരുവല്ലയിൽ പ്രകാശിതമായി. പത്തനംതിട്ട ജില്ല കളക്ടർ പ്രേംകൃഷ്ണനും ചലച്ചിത്ര സംവിധായകൻ ബ്ലസ്സിയും ചേർന്നാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.
ഒരു മനുഷ്യൻ ശുദ്ധമായ ഏകലിംഗ ജീവിയല്ല. ഓരോ മനുഷ്യ ജീവിയും സ്ത്രീ- പുരുഷ ലിംഗത്തിൻ്റെ സാദ്ധ്യതകൾ വഹിക്കുന്നു. വിപരീതങ്ങളുടെ പൊരുത്തവും പൊരുത്തക്കേടുകളും ജീവിതത്തിൻ്റെ യഥാർത്ഥ താളവും താളഭംഗവും ഉണ്ടാക്കുന്നു.
നവാഗതനായ വിഷ്ണു പ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ശിവ, രാജീവ് പിള്ള, മുന്ന, തൻവി കിഷോർ, സുധീഷ്, മോഹൻ അയിരൂർ, ബഷീർ ബഷി, സന്ദീപ് മിലാനി, ഹരിലാൽ കോട്ടയം, പുത്തില്ലം ഭാസി, കവിരാജ് തിരുവല്ല, കെപിഎസി മനോജ്, ലാലി മട്ടയ്ക്കൽ, ഡോ. ഷിബു, അനിൽ കെ എം, ജോണി അയിരൂർ, ചന്ദ്രൻ സാരഥി, ബിജു തിരുവല്ല, കാർത്തിക വിജയകുമാർ, നസ്രിൻ, ഷബ്ന ദാസ്, ആയില്യ, മായ സുരേഷ്, മായ സുകു, രമ്യ കൃഷ്ണൻ, അനിത ആനന്ദ് എന്നിവർ അഭിനയിക്കുന്നു.
പ്രോജക്ട് ഡിസൈനർ- മോഹൻ അയിരൂർ, ഛായാഗ്രഹണം – സിദ്ധാർത്ഥ് ശിവ, വിഷ്ണു പ്രസാദ്, രാരിഷ് കുറുപ്പ്, എഡിറ്റിംഗ് ബിനോയ് ടി വർഗീസ്, അസ്സോസിയേറ്റ് ഡയറക്ടർ – രതീഷ് തിരുവല്ല, സംഗീതം -ടോണി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ – ദാസ് വടക്കാഞ്ചേരി, പിആർഓ – അജയ് തുണ്ടത്തിൽ.
അരുവിക്കര നിയോജക മണ്ഡലത്തിലെ അരുവിക്കര - പാങ്ങ പൈപ്പ് ലൈൻ റോഡിലെ ഇന്റർലോക്ക് പാതയുടെ ഉദ് ഘാടനം ജി. സ്റ്റീഫൻ…
ഭാരത് ഭവനിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പി ജെ ആന്റണി ജന്മശതാബ്ദി ആഘോഷങ്ങൾ ചക്രായുധം നാടകാവതരണത്തോടെ സമാപിച്ചു. കേന്ദ്ര…
നെടുമങ്ങാട് : കേരളത്തിന്റെ മുൻ മുഖ്യമന്ത്രി യും, മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ 42…
2025 ഒക്ടോബർ 11 ശനിയാഴ്‌ച ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ (AKPA) 41-ാമത് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് നടത്തുന്ന തിരുവനന്തപുരം നോർത്ത്…
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് സ്ത്രീ മരിച്ചെന്ന് ആരോപണം. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി…
പത്തനംതിട്ട : 2024ൽ പാളികൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വിട്ടു നൽകിയിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ്റ് പി എസ്…