ഡ്രീംസോണ്‍സ് അനിഗ്ര24: വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍

കൊച്ചി: കാഡ് സെന്ററിന്റെ ക്രിയേറ്റീവ് വിദ്യാഭ്യാസ വിഭാഗമായ ഡ്രീംസോണ്‍ ചെന്നെയില്‍ സംഘടിപ്പിച്ച അനിഗ്ര-24 ഫൈനലില്‍ വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍. കൊച്ചി,മഞ്ചേശ്വരം, കണ്ണൂര്‍ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഫൈനല്‍ റൗണ്ടില്‍ വിജയികളായത്.

കോളജ്തലത്തില്‍ നടന്ന ഷോര്‍ട്ട്ഫിലിം മത്സരത്തില്‍ മഞ്ചേശ്വരം കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലെ വിദ്യാര്‍ത്ഥി ശൈലേഷ് ബെസ്റ്റ് സിനിമാറ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരവും 25,000 രൂപയുടെ ക്യാഷ് പ്രൈസും നേടി. കൊച്ചി ഡ്രീം സോണിലെ ശരത് ബെസ്റ്റ് എക്‌സലന്‍സ് ഇന്‍ ഷോര്‍ട്ട് ഫിലിം പുരസ്‌കാരം കരസ്ഥമാക്കി. ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ അന്‍വര്‍ റണ്ണറപ്പായി. അനിമേഷന്‍ വിഭാഗത്തില്‍ കോളജ് തലത്തില്‍ കണ്ണൂര്‍ ഗവ. ഫൈന്‍ ആര്‍ട്‌സിലെ ദീപക് കുമാര്‍, കൊച്ചി ഡ്രീം സോണിലെ സിറാജ് എന്നിവരും പുരസ്‌കാരം നേടി. സ്‌പെഷ്യല്‍ കാറ്റഗറി വിഭാഗത്തില്‍ ബെസ്റ്റ് ക്രിയേറ്റീവ് റീല്‍സ് പുരസ്‌കാരം അഭിജിത്തിന് ലഭിച്ചു.

ചടങ്ങിൽ മഹേഷ്‌ ഗാംഗുലി (ഡയറക്ടർ ഓഫ് അനിമേഷൻ, ഫാന്റം എഫ് എക്സ് ), ശരത്കുമാർ എൻ (ഡയറക്ടർ, എഡ്യൂക്കേഷൻ & സ്‌കിലിങ്, അബായ് ), ആർ. പാർഥസാരഥി (ചെയർമാൻ,കാഡ് സെന്റർ ), എസ്. കാര്യയാടി സെൽവൻ(മാനേജിങ് ഡയറക്ടർ, കാഡ് സെന്റർ), സെന്തിൽ നായഗം (ഫൗണ്ടർ , മൗനിയം), ശ്രീ വെട്രി (ഡയറക്ടർ, നാർക്കപോർ ) ,നസാർ ജോൺ മിൽട്ടൻ (ക്രിയേറ്റീവ് ഡയറക്ടർ, ടാഗ് ), അർച്ചി ജെയിൻ (സ്ഥാപകൻ, ആർക്കിസ്ട്രി ഡിസൈൻസ് ) തുടങ്ങിയവർ പങ്കെടുത്തു.

News Desk

Recent Posts

453-മത് ടി.എ. മജിദ് സ്‌മാരക പുരസ്‌കാരം ശ്രീ.ആർ രാജഗോപാലിന്

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…

10 hours ago

“ഒരു റൊണാള്‍ഡോ ചിത്രം” ടീസർ പുറത്തിറങ്ങി

അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…

2 days ago

കാർഷിക സർവകലാശാല ബിരുദ ദാന ചടങ്ങ് ജൂൺ 26ന്  തൃശ്ശൂരിൽ

കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…

5 days ago

വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി നായകനാകുന്ന “ഫീനിക്സ്” ജൂലൈ 4ന് തിയേറ്ററുകളിലേക്ക്

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…

5 days ago

ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വരുന്നു

Uiതിരുവനന്തപുരം:  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും   ക്രിക്കറ്റ് ആരവം.       കേരള  ക്രിക്കറ്റിന്റെ   പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’   …

6 days ago

മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ ബസ് സർവീസ്

കഴക്കൂട്ടം:  നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…

6 days ago