സാങ്കേതിക സർവ്വകലാശാലയിലും ഡിജിറ്റൽ സർവ്വകലാശാലയിലും സ്വന്തം ഇംഗിതത്തിന് വഴങ്ങുന്നവരെന്ന മാനദണ്ഡം മാത്രമാണ് വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർ പരിഗണിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരുമായി ഒരു വിധ കൂടിയാലോചനയും ഉണ്ടായില്ല.
സാങ്കേതിക സർവ്വകലാശാലാ നിയമപ്രകാരം സർക്കാർ നൽകുന്ന പാനലിൽ നിന്നുള്ളവരെ മാത്രമേ വൈസ് ചാൻസലർ നിയമനത്തിൽ പരിഗണിക്കാവൂ. ഇന്നലെ ഹൈക്കോടതിയും ഈ മാനദണ്ഡം ഉയർത്തിപ്പിടിച്ചു. സർക്കാർ നിർദ്ദേശവും ഹൈക്കോടതി ഉത്തരവിൻ്റെ അന്തസ്സത്തയും നിരാകരിച്ചു കൊണ്ടാണ് ചാൻസലർ പുതിയ നിയമനം നടത്തിയിരിക്കുന്നത്.
കേന്ദ്രസർക്കാരിൻ്റെ കാവിവല്ക്കരണ അജണ്ടകൾക്ക് ബലം പകരൽ മാത്രമാണ് ചാൻസലറുടെ ഈ നടപടികൾക്കു പിന്നിൽ. ഉന്നതവിദ്യാഭ്യാസ മേഖലയെ മുച്ചൂടും രാഷ്ട്രീയവല്ക്കരിക്കുന്ന ഈ നടപടികൾ നാം നേടിയ നേട്ടങ്ങളെയാകെ പിറകോട്ടടിക്കുന്നതാണ്.
ചാൻസലറുടെ സ്വേച്ഛാപരവും ചട്ടങ്ങൾ കാറ്റിൽ പറത്തിയുള്ളതുമായ നടപടികൾക്കെതിരെ നിയമപരമായ വഴികളും സർക്കാർ തേടും.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…