സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ നഗരസഭയുടെ നേതൃത്വത്തിൽ പണി പൂർത്തിയാക്കിയ ‘വഴിയിടം’ ടോയ്ലറ്റ് സമുച്ചയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേവലം ഒരു ടോയ്ലറ്റ് സംവിധാനം എന്നതിന് പുറമേ പൊതുജനങ്ങൾക്ക് ഒരു വിശ്രമകേന്ദ്രമായി, മനോഹരമായ കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നതെന്ന് മേയർ പറഞ്ഞു. സ്വന്തം വീടുപോലെ സൂക്ഷ്മതയോടെയും വൃത്തിയോടെയും ഇത്തരം ഇടങ്ങൾ സൂക്ഷിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.
1950 ചതുരശ്രയടി വിസ്തീർണത്തിൽ ഇരുനിലകളിലായിട്ടാണ് ടോയ്ലറ്റ് സമുച്ചയം നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. താഴത്തെ നിലയിൽ പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമായി കഫറ്റീരിയ, അടുക്കള, പുരുഷന്മാർക്കും സ്ത്രീകൾക്കും വികലാംഗർക്കുമുള്ള ടോയ്ലറ്റുകൾ, വിശ്രമ സ്ഥലം, മുലയൂട്ടൽ കേന്ദ്രം, നാപ്കിൻ വെൻഡിംഗ് സൗകര്യം എന്നിവയാണ് ഉള്ളത്. ഒന്നാമത്തെ നിലയിൽ ടോയ്ലറ്റ് സൗകര്യങ്ങളുള്ള മൂന്ന് മുറികൾ വിശ്രമത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഡ്രൈവർമാർക്കും ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.
മുഖ്യമന്ത്രിയുടെ 12 ഇന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയിട്ടുള്ള ‘ടേക്ക് എ ബ്രേക്ക് ‘ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഏഴ് സ്ഥലങ്ങളിലാണ് ടോയ്ലറ്റ്, കഫറ്റീരിയ സൗകര്യങ്ങളുള്ള വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുന്നത്.
ജില്ലാ കളക്ടർ അനുകുമാരി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് അംഗങ്ങൾ, പൊതുമരാമത്ത്- ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, സിവിൽ സ്റ്റേഷൻ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…
കൊച്ചി:ആശുപത്രികള്‍ ചികിത്സാ നിരക്കു പ്രദര്‍ശിപ്പിക്കണം.കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിനും ചട്ടത്തിനും ഹൈക്കോടതി അംഗീകാരം പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ നിശ്ചിത നിലവാരം ഓരോ…