കൊല്ലം : ദി ഓക്സ്ഫോർഡ് സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും സ്കൂളിന്റെ വാർഷികാഘോഷവും 21ന് നടക്കും. സ്കൂൾ മാനേജ്മെന്റ് അധികൃതർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം ആസ്ഥാനമായുള്ള മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലത്തു പ്രവർത്തിക്കുന്ന ദി ഓക്സ്ഫോർഡ് സ്കൂളിൽ ഈ അധ്യയന വർഷത്തിന്റെ ആരംഭത്തിലാണ് രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് 21ന് വൈകിട്ട് 6.30ന് കുട്ടികളുടെ കലാപരിപാടികളോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. 7.30ന് ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിക്കും. സ്കൂൾ മാനേജർ അഡ്വ. ഷാനവാസ് . എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ടി. എസ് . സനൽ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. രജത ജൂബിലി ആഘോഷ സമാപനത്തിന്റെയും സ്കൂൾ വാർഷികാഘോഷത്തിന്റെയും ഉദ്‌ഘാടനം കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് . എ. ബദറുദ്ദീൻ നിർവഹിക്കും. ചടങ്ങിൽ എൻ. കെ. പ്രേമചന്ദ്രൻ എം. പി. മുഖ്യ പ്രഭാഷണം നടത്തും. മനാറുൽ ഹുദാ ട്രസ്റ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രമോദ് നായർ ആശംസ പ്രസംഗം നടത്തും.
2023-24 അധ്യയന വർഷത്തിൽ 10, പ്ലസ് ടു ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും 2024-25 അധ്യയന വർഷത്തിലെ മറ്റുമേഖലകളിൽ വിജയം കൈവരിച്ച അവാർഡ് ജേതാക്കൾക്കും ചടങ്ങിൽ വച്ച് ഉപഹാരം നൽകും. തുടർന്നു കുട്ടികളുടെ വിവിധ കലാപരിപാടികൾ ആരംഭിക്കും .സ്കൂൾ മാനേജർ ഷാനവാസ് എ,പ്രിൻസിപ്പൽ ടി എസ് സനൽ, പ്രോഗ്രാം കോർഡിനേറ്റർ ബിജു ബാഹുലേയൻ തുടങ്ങിയവർ പങ്കെടുത്തു.
പോഷ് ആക്ട് നിയമത്തിൻ്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കുമെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി. അത്രത്തോളം…
അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ…
വ്യാജ ഡോക്ടര്‍ക്കെതിരെ ശക്തമായ നടപടിയുമായി ഡ്രഗ്സ് കണ്ട്രോള് വകുപ്പ്തിരുവനന്തപുരം: കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്കിയ കോഴിക്കോട്ടെ വ്യാജ ഡോക്ടര്‍ക്കെതിരെ നടപടി…
കെ. കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.നിലമ്പൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) സ്ഥാനാർത്ഥി എം. സ്വരാജിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ്…
കേരള പ്രദേശ് കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജൂൺ 5 മുതൽ 10 വരെ സംഘടിപ്പിച്ച പരിസ്ഥിതി ദിന…
തിരുവനന്തപുരം കോവളം നിയോജക മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ കോളേജ് ഓഫ് എഡ്യൂക്കേഷൻ ദേശീയ നിലവാരമുള്ള…