ഭരതനാട്യം വേദിയിൽ കാസർഗോഡ് സ്വദേശി ഭരത് കൃഷ്ണ നിറഞ്ഞാടുമ്പോൾ അമ്മ ധന്യ പ്രദീപിന്റെ മനസ് വർഷങ്ങൾ പിന്നിലേക്ക് പായുകയായിരുന്നു. തുടർച്ചയായി ഇത് നാലാം തവണയാണ് ഭരത് ഭരതനാട്യത്തിൽ എ ഗ്രേഡ് സ്വന്തമാക്കുന്നത്. 1986 മുതൽ 1990 കാലഘട്ടങ്ങളിൽ സംസ്ഥാന കലോത്സവവേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ധന്യ പ്രദീപ്. മകന്റെ കലാപ്രകടനങ്ങൾക്ക് സാക്ഷിയാകുന്നതിലൂടെ വർഷങ്ങൾക്ക് മുൻപ് അഴിച്ചുവച്ച തന്റെ കഥകളി വേഷത്തിന്റെ ഓർമ്മകൾ പുതുക്കാൻ സാധിച്ചെന്നു ധന്യ പറഞ്ഞു.12 വർഷമായി ബാലകൃഷ്ണൻ മഞ്ചേശ്വരത്തിന്റെ ശിക്ഷണത്തിൽ ഭരതനാട്യവും യോഗി ശർമയുടെ ശിക്ഷണത്തിൽ മൃദംഗവും അഭ്യസിച്ചുവരികയാണ് ഭരത്. ഇത്തവണ മൃദംഗം, നാടോടി നൃത്തം, ഭരതനാട്യം ഇനങ്ങളിലാണ് മത്സരിച്ചത്. കാസർഗോഡ് അകൽപ്പടി എസ് എ പി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥിയാണ് ഭരത്. സഹോദരി ഭാഗ്യശ്രീയും കലോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഭാവിയിൽ എൻജിനീയറാകണമെന്ന ആഗ്രഹത്തോടൊപ്പം കലയും കൂടെ കൂട്ടണമെന്നാണ് ഭരത്തിന്റെ ആഗ്രഹം.
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…
തദ്ദേശ ഓംബുഡ്സ്മാൻ നിയമനത്തെ എതിർത്ത് ബിജെപിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി…
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട്…