തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്‌ഥാന സ്കൂൾ കലോത്സവത്തിന് വ്യാഴാഴ്ച തിരശ്ശീല വീഴുമ്പോൾ കലോത്സവ നഗരിയിൽ സുരക്ഷയൊരി പാലക്കാട്ടെ ക്യാമറ കണ്ണുകൾ. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളക്ക് പതിനൊന്നാം തവണയാണ് ഫാബുലാസ് ടെക്നോളജിസ് സുരക്ഷഒരുക്കുന്നത് . 2012 മുതൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ ഫാബുലസ് ടെക്നോളജീസിൻ്റെ ക്യാമറകളിലാണ് മേളകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്.
പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിന് സമീപം മലബാർ ടവറിൽ സ്ഥിതി ചെയ്യുന്ന ഫാബുലസ് ടെക്നോളജീസ് സ്കൂൾ കലോത്സവത്തിന് പുറമേ സംസ്ഥന സ്കൂൾ കായിക മേള, പ്രധാന മന്ത്രിയുടെ കേരള സന്ദർശനം,നാഷണൽ ഗെയിംസ്,നാഷണൽ സയൻസ് ഫെയർ തുടങ്ങി സംസ്ഥാനത്ത് ഉടനീളം പരിപടികൾക്ക് സുരക്ഷ ക്യാമറകൾ ഒരുക്കിയിട്ടുണ്ട്. ഇത്തവണ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയം ഉൾപ്പെടെ കലോത്സവത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. വേദികൾ കൂടാതെ ഊട്ടുപുര,റോഡ്, സ്വാഗത സംഘം ഓഫീസ്, ട്രാഫിക് പോയിൻ്റുകൾ എന്നിവിടങ്ങളിലും ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. പോലീസ് കൺട്രോൾ റൂമിലെ എല്ലാ ക്യാമറകളും ആക്‌സസ് ചെയ്യാവുന്നതാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
കലോത്സ നഗരത്തിലെ എല്ലാ രംഗങ്ങളും പകർത്തുന്നതിനൊപ്പം ആളുകളുടെ കണക്കെടുപ്പ്, ഓഡിയോ റെക്കോർഡിംഗ് തുടങ്ങിയ ഫീച്ചറുകളും ഫാബുലസ് ടെക്‌നോളജീസ് നടത്തുന്നുണ്ടെന്നും സുരക്ഷ ക്കായ് മികച്ചതും ഏറ്റവും ന്യൂതനവുമായ സാങ്കേതിക സംവിധനങ്ങളാണ് ഉറപ്പാക്കിയിട്ടുള്ളത് എന്ന് ഫാബുലസ്സ് ടെക്നോളജീസ് എംഡി റഷാദ് പുതുനഗരം, പി.ആർ.ഒ അൻഷിഫ് തത്തമംഗലം എന്നിവർ പറഞ്ഞു. പാലക്കാടിൻ്റെ ക്യാമറക്കണ്ണുകൾ വരും വർഷങ്ങളിൽ കലോത്സവ നഗരിയിൽ സ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് ഫാബുലസ് ടെക്നോളജീസ് ഗ്രൂപ്പ്.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…