സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൽ ജില്ലാതല ഹിയറിംഗ് ജനുവരി 16 മുതൽ ഫെബ്രുവരി 22 വരെ നടത്തുമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ കൂടിയായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഹീയറിംഗ് ജനുവരി 16 ന് പത്തനംതിട്ടയിൽ ആരംഭിക്കും.
941 ഗ്രാമപഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, ആറ് കോർപ്പറേഷനുകൾ എന്നിവയിലെ കരട് വിഭജന നിർദ്ദേശങ്ങൾ നവംബർ 18 ന് പ്രസിദ്ധീകരിച്ചിരുന്നു. അതിന്മേലുള്ള പരാതികളും നിർദ്ദേശങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ 2024 ഡിസംബർ നാല് വരെ സ്വീകരിച്ചിരുന്നു. സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ നേരിട്ടും, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുഖേനയും ആക്ഷേപങ്ങൾ സമർപ്പിച്ച പരാതിക്കാരെ നേരിൽ കേൾക്കും. ഹീയറിംഗിന് ശേഷം പരാതികൾ വിശദമായി പരിശോധിച്ച് കമ്മീഷൻ അന്തിമ വാർഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിക്കും.2025 ജനുവരി 16 – പത്തനംതിട്ട (546), ജനുവരി 17 – കോട്ടയം (562), ജനുവരി 18 – ഇടുക്കി (482), ജനുവരി 28 – കൊല്ലം (869), ജനുവരി 29 – ആലപ്പുഴ (723), ജനുവരി 30 – എറണാകുളം (1010), ജനുവരി 31 – തൃശൂർ (1230), ഫെബ്രുവരി 4 – പാലക്കാട് (1112), ഫെബ്രുവരി 5, 6 – മലപ്പുറം (2840), ഫെബ്രുവരി 11 – കാസർകോട് (843), ഫെബ്രുവരി 12 – കണ്ണൂർ (1379), ഫെബ്രുവരി 13, 14 – കോഴിക്കോട് (1957), ഫെബ്രുവരി 15 – വയനാട് (487), ഫെബ്രുവരി 21, 22 – തിരുവനന്തപുരം (2002)
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…