തിരുവനന്തപുരം : ഇന്ത്യൻ മോണ്ടിസോറി അസോസിയേഷനും, മനാറുൽ ഹുദാ ട്രസ്‌റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഓക്സസ്ഫോർഡ് കിഡ്സും സംയുക്തമായി സംഘടിപ്പിച്ച ‘കളിക്കൂട്ടം 25’
ജില്ലാ പ്രി സ്‌കൂൾ കലോത്സവവും വിദ്യാഭ്യാസ സെമിനാറും സമാപിച്ചു. 10, 11 തീയതികളിൽ ഓക്സ്ഫോർഡ് കിഡ്‌സിന്റെ വെഞ്ഞാറമ്മൂട് കേന്ദ്രത്തിൽ വച്ച് നടന്ന കലോത്സവത്തിന്റെ സമാപന സമ്മളനവും,സെമിനാറും ഡോ: അഹമ്മദ് സാകിർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
പ്രീ-സ്‌കൂൾ തലത്തിലുള്ള കുട്ടികളുടെ കലാരംഗത്തെയും അക്കാദമിക രംഗത്തെയും കഴിവുകൾ കണ്ടെത്തുന്നതിനായി 22 ഇനങ്ങളിലായി നടത്തിയ കലോത്സവത്തിൽ 3 മുതൽ 6 വയസ് വരെ പ്രായമുളള പ്രീ – സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളാണ് പങ്കെടുത്തത്. കലോത്സവത്തോടനുബന്ധിച്ച് മോണ്ടിസോറി പഠന സാമഗ്രികളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. 11ന് ഉച്ചയ്ക്ക് 2:30 മണിക്ക് ‘കുഞ്ഞുങ്ങളിൽ അന്തർലീനമായ ബഹുവിധ കഴിവുകളെ ശൈശവത്തിൽ തന്നെ കണ്ടെത്തി വളർത്തുന്നതിൽ അമ്മമാരുടെയും അധ്യാപകരുടെയും പങ്ക് എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെൻറർ മുൻ ഡയറക്ടർ ഡോ: ബാബു ജോർജ്, എസ്. സി. ഇ. ആർ. ടി മുൻ അസിസ്‌റ്റൻറ് പ്രൊസസറും, ഓക്‌സ് ഫോർഡ് കിഡ്‌സ് ഡയറക്ടറുമായ എൻ. കെ. സത്യപാലൻ എന്നിവർ വിഷയവതരണം നടത്തി.മനാറുൽ ഹുദാ ട്രസ്‌റ്റ് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ പ്രമോദ് നായർ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
തുടർന്ന് രണ്ടുദിവസം നീണ്ടുനിന്ന വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റുകളും കൂടുതൽ പോയിന്റ് നേടിയ സ്ഥാപനങ്ങൾക്കുള്ള ട്രോഫികളും വിതരണം ചെയ്തു. മനാറുൽ ഹുദാ ട്രസ്‌റ്റ് എസ്റ്റേറ്റ് മാനേജർ അഹമ്മദ് സലീം, ലയ്സൺ ഓഫീസർ എസ്. സംബശിവൻ , പി ആർ ഒ പ്രവീൺ. സി. കെ,എച്ച് ആർ ഓഫീസർ സ്റ്റീവ് രാജൂ ഗോമസ്, ബിസിനസ് ഡവലപ്പ്മെന്റ് മാനേജർ ഫൈസൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി പി പ്രശാന്തിനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കൊച്ചി: ശബരിമല സ്വർണക്കൊളളയിൽ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയെ സമീപിച്ചു. എഫ്ഐആർ, അനുബന്ധ…
തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നവംബര്‍ 1 മുതല്‍ സംഘടിപ്പിച്ചുവന്ന ഭരണഭാഷാവാരാഘോഷം സമാപനസമ്മേളനം തിരുവനന്തപുരത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്…
ഇന്ത്യയുടെ ദേശീയ ഗാനമായ "വന്ദേമാതര ത്തിൻ്റെ" 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ…
തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ മത്സരിക്കുന്ന എം.രാധാകൃഷ്ണൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസ് സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് മുൻ…
കേരളത്തിലെ വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ കഴിഞ്ഞ ഒൻപത് വർഷമായി മാറ്റത്തിന്റെ പാതയിലാണ്. എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ഐടിഐകൾ…
ഐജെടി ബിരുദ സമര്‍പ്പണം മന്ത്രി ഉദ്ഘാടനം ചെയ്തുതിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തനം അര്‍പ്പണബോധമുള്ളതാകണമെന്നും സത്യസന്ധമല്ലാത്ത വാര്‍ത്തകളെ ജനം തിരസ്‌കരിക്കുമെന്നും മന്ത്രി…