തിരുവനന്തപുരം : മനാറുൽ ഹുദാ ട്രസ്‌റ്റിന് കീഴിൽ കണിയാപുരത്ത് പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് കിഡ്സ് മോണ്ടിസോറി ഹൗസ് ഓഫ് ചിൽഡ്രൻ ആൻഡ് ടീച്ചർ ട്രെയിനിങ് “ഡിസ്കവർ ഡേ ഫെസ്റ്റ്” സംഘടിപ്പിച്ചു. കുട്ടികളുടെ ശാസ്ത്ര ഗണിത പ്രദർശനവും മോണ്ടിസോറി പഠനോപകരണങ്ങളുടെ പ്രദർശനവും ഫുഡ് ഫെസ്റ്റും ഡിസ്കവറി ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പഠനത്തോടൊപ്പം പ്രവർത്തനാധിഷ്ഠിതമായ ജീവിതശേഷികൾ വളർത്തിയെടുക്കുക, സേവന പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കാളികളാകുക എന്നീ ലക്ഷ്യങ്ങളോടെയാണ് കഴിഞ്ഞ മൂന്നു വർഷമായി ഈ പരിപാടി സംഘടിപ്പിച്ചു വന്നിരുന്നത്.
ഡിസ്കവർ ഡേ ഫെസ്റ്റിന്റെ ഉദ്ഘാടനം മനാറുൽ ഹുദാ ട്രസ്റ്റ് ഗ്രൂപ്പ് എച്ച് ആർ മാനേജർ അൻസൺ ബിജോയ് നിർവ്വഹിച്ചു. മോണ്ടിസോറി പഠനോപകരണങ്ങളുടെ പ്രദർശനം ട്രസ്റ്റ് പി ആർ ഒ പ്രവീൺ സി കെ ഉദ്ഘാടനം ചെയ്തു.ഓക്സ്ഫോർഡ് കിഡ്സ് ഡയറക്ടർ എൻ കെ സത്യപാലൻ, ട്രസ്റ്റ് എച്ച് ആർ ഓഫീസർ സ്റ്റീവ് ഗോമസ്, ബിസിനസ് ഡവലപ്പ്മെന്റ് മാനേജർ ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിലൂടെ സമാഹരിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് ഓക്സ്ഫോർഡ് കിഡ്സ് പ്രിൻസിപ്പാൾ പിപി പ്രശാന്തിനി അറിയിച്ചു. മുൻവർഷങ്ങളിൽ ഇങ്ങനെ സമാഹരിച്ച് തുക തിരുവനന്തപുരം ആർസിസിയിലും രോഗികളായ കുട്ടികൾക്കും പത്തനാപുരം ഗാന്ധിഭവനിലും നൽകുകയുണ്ടായി.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…