തിരുവനന്തപുരം: വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളർഷിപ്പ് വിഹിതം പുനഃസ്ഥാപിക്കണമെന്നും അനുവദിക്കപ്പെട്ട പദ്ധതിവിഹിതം പോലും വിനിയോഗിക്കാത്ത ന്യൂനപക്ഷ വകുപ്പിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എസ്.ഐ.ഒ സംഘടിപ്പിച്ച ന്യൂനപക്ഷ ഡയറക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി.
തൊടുന്യായങ്ങൾ നിരത്തി സമര പ്രക്ഷോഭങ്ങളെ തണുപ്പിച്ച് കളയാം എന്ന ധാരണ വേണ്ടെന്നും ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വെട്ടിക്കുറച്ച ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവ് പുറത്തിറക്കുന്ന വരെ എസ്.ഐ.ഒ സമരരംഗത്ത് തുടരുമെന്നും സംസ്ഥാന പ്രസിഡൻ്റ് അഡ്വ. അബ്ദുൽ വാഹിദ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറയുമ്പോഴും പിന്നോക്ക വിഭാഗങ്ങൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും ഇല്ലാത്ത എന്ത് ആനുകൂല്യമാണ് ഇവിടുത്തെ ജനാധിപത്യ സമൂഹത്തിൽ മുന്നാക്ക സമുദായങ്ങൾക്ക് മാത്രമായുള്ളത് എന്ന് വ്യക്തമാക്കാൻ ഇടത് സർക്കാർ തയ്യാറാവണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ് ഇർഷാദ് ആവശ്യപ്പെട്ടു.
യൂണിവേഴ്സിറ്റി കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് ന്യൂനപക്ഷ ഡയറക്ടറേറ്റിന് മുൻവശം പോലീസ് തടഞ്ഞു. നേതാക്കൾ ഡയറക്ടർ ഇൻ ചാർജുമായി നടത്തിയ ചർച്ചയിൽ അപേക്ഷകർക്ക് സ്കോളർഷിപ്പുകൾ ഉടൻ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളെ പരിഗണിച്ച് നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.
എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഹാമിദ് ടി.പി, ശൂറാ അംഗം ഷഫാഖ് കക്കോടി, ജില്ലാ പ്രസിഡൻ്റ് ഫായിസ് ശ്രീകാര്യം തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിമാരായ നവാഫ് പാറക്കടവ്, ഷിബിൻ റഹ്മാൻ, ശൂറാ അംഗങ്ങളായ തബ്‌സീം അർഷദ്, നിദാൽ സിറാജ്, ജില്ലാ സെക്രട്ടറി സയ്യിദ് ഇബ്രാഹീം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത…
ഗാന്ധിജയന്തി ദിനാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന് ഗാന്ധിസ്മരണകളുണര്‍ത്തി കൊണ്ടുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില്‍ അധ്യാപകരും…
കൊച്ചി: ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്,…
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ…
തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന വാര്‍ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്‍…
അക്ഷര കൂട്ടായ്മയും പാട്ടുപകലും നടന്നുആദ്യാക്ഷരങ്ങൾ കുറിച്ച കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനം നൽകാൻ കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത്…