തിരുവനന്തപുരം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ ഓക്സ്‌ഫോർഡ് കിഡ്സ് മോണ്ടിസോറി ഹൗസ് ഓഫ് ചിൽഡ്രൻ & ടീച്ചർ ട്രെയിനിങ്ങിന്റെ പതിനേഴാമത് വാർഷികോത്സവം സംഘടിപ്പിച്ചു.
ശനിയാഴ്ച മണക്കാട് ഓക്സ്ഫോർഡ് സ്കൂളിൽ സംഘടിപ്പിച്ച വാർഷികാഘോഷ ചടങ്ങ് ഗൂഗിൾ സർട്ടിഫൈഡ് ഇന്നൊവേറ്ററും കൊർദൊവാ എഡ്യൂക്കേഷണൽ സൊലൂഷ്യൻസ് ചീഫ് ടെക്നോളജി ഓഫീസറുമായ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. ഓക്സ്ഫോർഡ് കിഡ്സിന്റെ കണിയാപുരം, കമലേശ്വരം , പുത്തൻപാലം, വെഞ്ഞാറമൂട് എന്നീ സെന്റുകളിലെ വാർഷികാഘോഷ പരിപാടികളാണ് വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് മണിവരെ നടന്നത്. കൂടാതെ വിവിധ സെന്റുകളിൽ നിന്നും എം3 പൂർത്തിയാക്കിയ കുട്ടികൾക്കുളള ഗ്രാഡ്യുവേഷൻ സെറിമണിയും, എം റ്റി റ്റി ഡി കോഴ്സിൽ റാങ്കും, ഉന്നതവിജയവും കരസ്ഥമാക്കിയവർക്കുളള അവാർഡുകളും ഈ അക്കാദമിക വർഷം സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുളള സർട്ടിഫിക്കറ്റുകളും വാർഷികാഘോഷത്തോടനുബന്ധിച്ച് വിതരണം ചെയ്തു.
ഓക്സ്ഫോർഡ് കിഡ്സ് ഡയറക്ടർ പ്രൊഫസ്സർ എൻ കെ സത്യപാലൻ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ഓക്സ്ഫോർഡ് സ്കൂൾ പ്രിൻസിപ്പൽ അബുബക്കർ സിദ്ദിഖ്, അമ്പലത്തറ അൽ ആരിഫ് ആശുപത്രിലെ ശിശു രോഗ വിദഗ്ധ ഡോ : സൻജീത സഫീർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഓക്സ്‌ഫോർഡ് കിഡ്സിന്റെ സെന്റർ ഹെഡുകളായ ലക്ഷ്മി ജെ ആർ, പ്രശാന്തിനി, ഷൈനി കെ. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വിവിധ സന്ററുകളിലെ കുട്ടികൾ അവതരിപ്പിച്ച വർണ്ണാഭമായ നൃത്തരൂപങ്ങൾ ഉൾപ്പെടെയുളള കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന്…
അശ്വിന് ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…