ഓക്സ്‌ഫോർഡ് കിഡ്സ് 15-ാം വാർഷികോത്സവം വർ‍ണ്ണാഭമായി

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓക്സ്‌ഫോർഡ് കിഡ്സ് മോണ്ടിസോറി ഹൗസ് ഓഫ് ചിൽഡ്രൻ & ടീച്ചർ ട്രെയിനിങ്ങിന്റെ പതിനഞ്ചാമത് വാർഷികോത്സവം സംഘടിപ്പിച്ചു. എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം നിർവ്വഹിച്ച വാർഷികാഘോഷ ചടങ്ങിനോടനുബന്ധിച്ച് ഓക്സ്‌ഫോർഡ് കിഡ്സ് മോണ്ടിസോറിയിൽ നിന്നും എം3 പൂർത്തിയാക്കിയ കുട്ടികൾക്കുളള ​ഗ്രാഡ്യുവേഷൻ സെറിമണിയും, എം റ്റി റ്റി ഡി കോഴ്സിൽ റാങ്കും, ഉന്നതവിജയവും കരസ്ഥമാക്കിയവർക്കുളള അവാർഡുകളും ഈ അക്കാദമിക വർഷം സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുളള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഓക്സ്ഫോർഡ് കിഡ്സ് ഡയറക്ടർ പ്രൊഫസ്സർ എൻ കെ സത്യപാലൻ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ഓക്സ്ഫോർഡ് സ്കൂൾ പ്രിൻസിപ്പൽ സനൽ ടി എസ്, മനാറുൽ ഹുദാ ട്രസ്റ്റ് പി ആർ ഒ പ്രവീൺ സി കെ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. എം എച്ച് ട്രസ്റ്റ് ട്രാൻസ് പോർട്ട് കോർഡിനേറ്റർ അനീഷ്പിളള,
എസ് എൻ കോളേജ് അധ്യാപിക ഡോ : ശ്രീക്കുട്ടി, അഡ്വ : ദീപ്തി എ. ഓക്സ്‌ഫോർഡ് കിഡ്സ് പ്രിൻസിപ്പൽ മീനാമോഹൻ, അധ്യാപികമാരായ ഫാത്തിമ ബി എസ്, രമ്യ ആർ യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വർണ്ണാഭമായ നൃത്തരൂപങ്ങൾ ഉൾപ്പെടെയുളള കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

17 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

17 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

17 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

17 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago