മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം കൂടി തിരുവനന്തപുരം: ഹീരാ ഗോള്‍ഡന്‍ ഹില്‍സ് അപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കൂടിയ മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം എസ്.ഐ. വിപിന്‍ ജെ.സി. ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ സുരേന്ദ്രന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്
ശശിധരന്‍ നായര്‍ സ്വാഗതം പറഞ്ഞു.
നഗരസഭ കൗണ്‍സിലര്‍മാരായ ശാസ്തമംഗലം മധുസൂദനന്‍ നായര്‍, കുന്നുകുഴി മേരി പുഷ്പം, മ്യൂസിയം സി.ആര്‍.ഒ.& പി.ആര്‍.ഒ.,എസ്.ഐ. രജീഷ്‌കുമാര്‍ .എസ്, സിറ്റി ട്രാഫിക് സെക്ടര്‍ 1 എസ്.ഐ. പി.ഡബ്ല്യൂ.ഡി. സിറ്റി റോഡ്‌സ് എഞ്ചിനീയര്‍മാര്‍, കന്റോണ്‍മെന്റ് കെ.എസ്.ഇ.ബി. എഞ്ചിനീയര്‍, ശാസ്തമംഗലം, കുര്യാത്തി, സ്വിവറേജ് എഞ്ചിനീയര്‍മാര്‍, വാട്ടര്‍ അതോറിറ്റി കവടിയാര്‍ സെക്ഷന്‍ എഞ്ചിനീയര്‍, കവടിയാര്‍, തൈക്കാട്, ശാസ്തമംഗലം വില്ലേജ് ഓഫീസര്‍മാര്‍, കെ.ആര്‍.എഫ്.ബി. എഞ്ചിനീയര്‍, നന്തന്‍കോട്, ജഗതി, ചെന്തിട്ട, ശാസ്തമംഗലം, പട്ടം എന്നീ സര്‍ക്കിളിലെ നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, ഹീരാ സെക്രട്ടറി ഫൈസല്‍ ടി.ജെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.
നഗരസഭയിലെ ചവര്‍ നീക്കം ചെയ്യുന്ന കരാര്‍ കമ്പനിമൂലം ഉണ്ടാകുന്ന അപാകതകള്‍, സ്വകാര്യ ഏജന്‍സികളെ മാലിന്യം എടുക്കാന്‍ സമ്മതിക്കാത്തതും, പൈപ്പ് കമ്പോസ്റ്റിംഗിന് ഇനാക്കുലിന്‍ കിട്ടാത്തതും കൊണ്ട് റസിഡന്റ്‌സുകാര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുന്നുവെന്ന് യോഗത്തില്‍ ഒന്നടങ്കം പരാതി ഉയര്‍ന്നു. നഗരസഭയുടെ വഴിവിളക്ക് മെയിന്റനന്‍സ് കരാര്‍ സമയബന്ധിതമായി ചെയ്യുന്നില്ല. വര്‍ക്ക് എടുത്തിരിക്കുന്നത് ആരെന്ന് അറിയാന്‍ കഴിയുന്നില്ല. വാട്ടര്‍ അതോറിറ്റിയുടെ പരാതികളില്‍ പരിഹാരം കാണാന്‍ സമയക്കൂടുതല്‍ എടുക്കുന്നത് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…