Categories: KERALANEWSTRIVANDRUM

സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് വേണം നയപരമായ മാറ്റം: പ്രഫ. റിതു റിവാൻ

സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങൾ കുറയ്ക്കുന്നതിനും ഇന്ത്യയ്ക്ക് വലിയ നയപരമായ മാറ്റങ്ങൾ ആവശ്യമാണ്. ഡാറ്റയുടെ അഭാവം, തൊഴിൽമേഖലയിലെ പ്രശ്നങ്ങൾ, സ്ത്രീ സംരംഭകത്വത്തിനുള്ള പിന്തുണയുടെ കുറവ് എന്നിവയെല്ലാം പരിഹരിക്കേണ്ടതുണ്ട്. ലിംഗസമത്വത്തിനും സാമ്പത്തിക പുരോഗതിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും പ്രഫസർ റിതു റിവാൻ. മുംബൈ സർവകലാശാല സ്‌കൂൾ ഓഫ് ഇക്കണോണിക്‌സ് ആൻ്റ് പബ്ലിക് പോളിസി വിഭാഗം മുൻ ഡയറക്ടറായ പ്രൊഫ റിതു ദിവാൻ, ഇന്ത്യൻ സൊസൈറ്റ്റി ഓഫ് ലേബർ ഇക്കണോമിക്സ് പ്രസിഡൻ്റും ഇന്ത്യൻ അസോസിയേഷൻ ഓഫ് വിമൻ സ്റ്റഡീസ് മുൻ പ്രസിഡൻ്റുമാണ്. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സ്ത്രീ സംരംഭകർക്കായി ഒരുക്കിയ പ്രദർശന വിപണന മേള “എസ്കലേറ 2025” ൽ ‘ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തിൽ സ്ത്രീ സംരഭകത്വത്തിൻ്റെ നവഭാവനകൾ’ എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് ഫെബ്രുവരി 25 മുതൽ മാർച്ച് 3 വരെയാണ് മേള നടക്കുന്നത്.

ഇന്ത്യയിൽ സംരംഭകത്വം ഏറെ കൊട്ടിഘോഷിക്കുന്നുണ്ട്. എന്നാൽ സ്ത്രീ സംഭരംഭകരുടെ മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. ചെറുകിട സംരംഭകരായ സ്ത്രീകളുണ്ട്. എന്നാൽ കോടികളുടെ വരുമാനമുള്ള സംരംഭകരായി സ്ത്രീകൾ വരുന്നില്ല. ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവരുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. 0.01 ശതമാനം സംരംഭകരാണ് അവരുടെ ഇടയിൽ നിന്നുള്ളത്. സ്വയം തൊഴിൽ എന്നത് സംരംഭകത്വത്തിൽ നിന്ന് വ്യത്യസ്തമാണ്. സ്വയം തൊഴിൽ ജീവിതം നിലനിർത്താനുള്ള ഒരു മാർഗമാണെങ്കിൽ, സംരംഭകത്വത്തിൽ നൂതന ആശയങ്ങൾ, സാങ്കേതിക വിദ്യ, സാമ്പത്തിക സാധ്യതകൾ എന്നിവ ഉൾപ്പെടുന്നു. ഇത് ജെൻഡർ വ്യത്യാസമില്ലാതെ ഏവർക്കും പ്രാപ്യമാകണമെന്നും റിതു അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ വിശ്വസനീയമായ ഡാറ്റയുടെ അഭാവം ഒരു പ്രധാന പ്രശ്നമാണ്. പ്രത്യേകിച്ച് തൊഴിൽ, സംരംഭകത്വം, ലിംഗസമത്വം എന്നിവയെക്കുറിച്ച് കൃത്യമായ കണക്കുകളില്ല. 2017-18 കാലത്ത് കൺസംപ്ഷൻ എക്സ്പെൻഡിച്ചർ സർവേ ലീക്കായിരുന്നു. എന്നിട്ടുപോലും ഔദ്യോഗികമായി ഈ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. 2014 ന് മുൻപുള്ള സാമ്പത്തിക വളർച്ചാ റിപ്പോർട്ടുകൾ പല സൈറ്റുകളിൽ നിന്നും അപ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ടെന്നു റിതു റിവാൻ പറഞ്ഞു. 11.7 മില്യൺ വനിത സംരംഭങ്ങൾ ഉണ്ടെന്നാണ് യൂണിയൻ സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ഇത് 15 മില്യൺ ആണെന്ന് വിദ്യാർഥികൾ നടത്തിയ സർവേയിൽ പറയുന്നു. എന്നാൽ ഇവർക്കു പോലും ആവശ്യമായ സഹായം സർക്കാരിൻ്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ ലോകബാങ്കിൻ്റെ നിർദ്ദേശങ്ങളും പാലിച്ചിട്ടില്ല. ശരിയായ ഡാറ്റ ഇല്ലാതെ, ഫലപ്രദമായ നയങ്ങൾ രൂപീകരിക്കുകയോ പുരോഗതി അളക്കുകയോ ചെയ്യാൻ കഴിയില്ലെന്നതാണ് വസ്തുത.സ്ത്രീകൾ ഉടമസ്ഥരായ MSME-കളിൽ 96% സൂക്ഷ്മ സംരംഭങ്ങളാണ്, അവയിൽ ഭൂരിഭാഗവും രജിസ്റ്റർ ചെയ്തിട്ടില്ല. നോട്ടുനിരോധനവും കോവിഡും വരുത്തിയ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടി സ്ത്രീകൾ തുടങ്ങിയ ജീവിതമാർഗം മാത്രമാണിത്.

സ്ത്രീ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിന്, പലിശ നിരക്ക് കുറയ്ക്കൽ, ജിഎസ്‌ടി ഘടന പരിഷ്കരിക്കൽ, സാങ്കേതിക വിദ്യയിലെ നിക്ഷേപം വർദ്ധിപ്പിക്കൽ, ലിംഗാധിഷ്ഠിത ബജറ്റ് എന്നിവ പോലുള്ള നടപടികൾ ആവശ്യമാണ്.സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ലിംഗസമത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങൾ കുറയ്ക്കുന്നതിനും ഇന്ത്യയ്ക്ക് വലിയ നയപരമായ മാറ്റങ്ങൾ ആവശ്യമാണ്. ഡാറ്റയുടെ അഭാവം, തൊഴിൽമേഖലയിലെ പ്രശ്നങ്ങൾ, സ്ത്രീ സംരംഭകത്വത്തിനുള്ള പിന്തുണയുടെ കുറവ് എന്നിവയെല്ലാം പരിഹരിക്കേണ്ടതുണ്ട്. ലിംഗസമത്വത്തിനും സാമ്പത്തിക പുരോഗതിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

ഗൗരിയമ്മ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയുക മാത്രമല്ല മുഴുവൻ സ്ത്രീകൾക്കും മാതൃകയായി പ്രവർത്തിക്കുകയും എല്ലാ തലമുറയിലെയും സ്ത്രീകൾക്ക് പ്രചോദനമായി തുടരുകയും ചെയ്യുന്നുവെന്നും റിതു റിവാൻ പറഞ്ഞു.

News Desk

Recent Posts

ഗ്ലോക്കോമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ലോക ഗ്ലോക്കോമ വാരാചണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീനേത്രാ ഐ കെയര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇക്കൊല്ലം മാര്‍ച്ച് 9 മുതല്‍ 15…

13 hours ago

ക്യാമ്പസിലെ വെള്ളക്ഷാമം: പരിഭവമറിയിച്ച വിദ്യാർത്ഥികളെ ചേർത്തുപിടിച്ച് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ : ആർ.ബിന്ദു

കേരള ഫൈൻ  ആർട്സ്  കോളേജിലെ സുവർണ്ണ  ജൂബിലി  ആഘോഷം  ഉദ്ഘാടനം  ചെയ്യാനെത്തിയ  ഉന്നതവിദ്യാഭ്യാസ  സാമൂഹ്യനീതി  വകുപ്പ്  മന്ത്രിയുടെ മുന്നിൽ  ക്യാമ്പസിലെ…

1 day ago

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശങ്ങൾ ക്ഷണിച്ചു

ഇ.ആർ.ഒ, ഡി.ഇ.ഒ അല്ലെങ്കിൽ സി.ഇ.ഒ തലങ്ങളിൽ പരിഹരിക്കപ്പെടാത്ത വിഷയങ്ങളിൽ ഏപ്രിൽ 30-നകം എല്ലാ ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളും നിർദ്ദേശങ്ങൾ നൽകണമെന്ന്…

1 day ago

പി സി ജോർജ് എന്ന രാഷ്ട്രീയ പ്രവർത്തകൻ അറുപിന്തിരിപ്പനെന്ന് മന്ത്രി ബിന്ദു

പി സി ജോർജ് എന്ന രാഷ്ട്രീയപ്രവർത്തകൻ മതസ്പർദ്ധ മാത്രമല്ല ആണധികാരമൂല്യങ്ങളും പ്രചരിപ്പിക്കുന്ന, അറുപിന്തിരിപ്പൻ ചിന്താഗതിയുടെ വക്താവും പ്രയോക്താവുമാണ് എന്ന് വീണ്ടും…

1 day ago

യുവാക്കള്‍ നിര്‍ബന്ധമായും ജനാധിപത്യത്തിന്റെ ഭാഗമാകണ: ജില്ലാ കളക്ടർ

രാജ്യത്തിന്റെ പുരോഗതിക്കും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനുമായി യുവാക്കള്‍ നിര്‍ബന്ധമായും തിരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അനുകുമാരി. കേരള നിയമസഭ അന്താരാഷ്ട്ര…

2 days ago

വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്കി എ.ഡി.ജി.പി മനോജ് എബ്രഹാം

ബ്ലാക്ക് മെയിലിംഗിനും പണപ്പിരിവിനുമായി നടത്തപ്പെടുന്ന വ്യാജ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും യൂട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ക്കും എതിരെ കര്‍ശന…

2 days ago