തിരുവനന്തപുരം : സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയും. ഇതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും, സെക്രട്ടേറിയറ്റ് അനക്‌സ് 2 വിപുലീകരണ പദ്ധതികൾ വേഗത്തിലാക്കാനും തീരുമാനം. ജനുവരി 20ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊതു പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി മുതൽ അഡീഷണൽ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകനയോഗത്തിലാണ് സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ട വിവിധ തീരമാനങ്ങൾ കൈക്കൊണ്ടത്.
സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയലിന്‌റെ എക്സ്റ്റൻഷൻ പദ്ധതികളുടെ നടപടികൾ വേഗത്തിലാക്കാൻ ഹൗസ് കീപ്പിംഗ് സെല്ലിനാണ് ചുമതല.
കൂടാതെ സെക്രട്ടേറിയറ്റിൽ സ്ഥാപിച്ചിട്ടുള്ള ബയോഗ്യാസ് പ്ലാന്റ് ട്രയൽ റൺ നടത്തിയശേഷം പ്രവർത്തനസജ്ജമാക്കുക. സെക്രട്ടേറിയറ്റിലെ വിവിധ അറ്റകുറ്റപ്പണികളിലൂടെ ഉണ്ടാകുന്ന ഇലക്ട്രോണിക് മാലിന്യം അന്നന്നുതന്നെ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും, സെക്രട്ടേറിയറ്റിലെ ഇലക്ട്രിക്കൽ സിസ്റ്റം വയർലെസ് ആക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിനും തീരുമാനമായിട്ടുണ്ട്.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…