നീതി നിഷേധിക്കപ്പെട്ടാൽ നീ തീയായി മാറുക; സൗമ്യ സുകുമാരന്‍

നര്‍ത്തകി സൗമ്യ സുകുമാരന്‍ എഴുതിയ ലേഖനം വായിക്കാം.

നമ്മുടെ കണ്മുന്നിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ നടന്ന രണ്ടു ദുരന്തങ്ങൾ ആണ്. നീതി നിഷേധിക്കപ്പെട്ടാൽ, നമ്മൾ അനുഭവിക്കുന്നത് അത്യന്തം വേദനാജനകവും മാനസികമായി ക്ഷീണിപ്പിക്കുന്നതുമായ ഒരു അവസ്ഥയായിരിക്കും. എന്നാൽ, അത്തരം സാഹചര്യങ്ങളിൽ സംയമനത്തോടെ, നിയമപരമായും സാമൂഹികമായും ഉചിതമായ രീതിയിൽ പ്രതികരിക്കാൻ ശ്രമിക്കാം.

നമ്മുടെ സംസ്ക്കാരം അതിന്റെ എല്ലാ തലത്തിലും നശിക്കപ്പെട്ടിരിക്കുന്നു. ഒരു ജോലി കിട്ടാതിരുന്നു എന്നതിനേക്കാൾ ആ സ്ത്രീ യെ ധൈര്യത്തോടെ ആശ്വസിപ്പിക്കാൻ പ്രതീക്ഷ നൽകാൻ അവർക്കൊന്നു വിശ്വസ്ഥതയോടെ തുറന്നു സംസാരിക്കാൻ ഈ ഭൂമിയിൽ ഒരാൾ പോലും ഉണ്ടായില്ല എന്നതാണ് പരാജയം.
സഭയിൽ നിന്നും സഭാ നടപടികളും നിന്നും വർഷങ്ങൾക്കു മുൻപേ പിന്തിരിഞ്ഞു നടന്നവൾ ആണ് ഞാൻ. എന്തിനാണ് സഭ? എന്തിനാണ് പുരോഹിതൻ? ഇതിനു രണ്ടിനും എനിക്ക് നല്ല ഉത്തരം ഇല്ല. ആരെങ്കിലും എന്നോട് ഇതിനുള്ള ഉത്തരം പറഞ്ഞാൽ അതിനേക്കാൾ മികച്ച ചോദ്യം ചോദിക്കാൻ ഉള്ള അനുഭവങ്ങൾ ഇവരിൽ നിന്നും എനിക്കുണ്ട്. കാണാതായ ഒരു കുഞ്ഞാടിനെ തേടി പോയ ഇടയന്റെ പിൻഗാമികൾ ഇന്ന് ചെയ്യുന്നത് ആ ഒറ്റക്കായ കുഞ്ഞാടിനെ സൂത്രത്തിൽ കൊണ്ട് തിന്നാം എന്നാണ്.

എല്ലാ സഭകളും ഒന്നു തിരിഞ്ഞു നോക്കണം. വിദ്യാർത്ഥി കൾ തെറ്റ് ചെയ്താൽ അധ്യാപകർക്കു ഇടപെടാൻ അനുവാദം ഇല്ല. അയല്പകത്തു ഒരു ദുരവസ്‌ഥ ഉണ്ടായാൽ എന്റെ വീട്ടിൽ കേറി ചോദിക്കാൻ നീ ആരാണെന്നു ചോദിക്കും. പരസ്യമായി ലഹരി ഉപയോഗിച്ചാലോ, പബ്ലിക് സ്ഥലത്തു പ്രണയസല്ലാപം നടത്തിയാലോ, ഒരുത്തൻ ഒരുത്തനെ തല്ലി കൊല്ലുന്നതു കണ്ടാലോ നീ ആരാടാ ചോദിക്കാൻ, ഇതെല്ലാം ഞങളുടെ സ്വാതന്ത്ര്യം ആണെന്ന് പറയുന്ന ഒരു സമൂഹത്തിനെ വളർത്തി കൊണ്ട് വരികയാണ്. ചോദിക്കാനും, പേടിക്കാനും ആളില്ലാത്ത അവസ്ഥ.

കൊല്ലപ്പെട്ടവനോട്‌ കാണിക്കാത്ത ദയയും കരുതലും കൊന്നവർക്ക് നൽകുന്നതാണ് രാജ്യത്തെ ജുവനൈൽ നിയമമെങ്കിൽ ആ നിയമം പൊളിച്ചെഴുതുക തന്നെ വേണം. കൊന്നവർ ഒന്നുമറിയാത്ത കുട്ടികളല്ല..
എങ്ങനെയൊക്കെ കൊന്നാൽ ഏതളവ് വരെ ശിക്ഷ ലഭിക്കും എന്ന് നന്നായി മനസിലാക്കി കൊണ്ട് തന്നെ, മുൻകൂട്ടി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണ്. കൊന്നവർ ലഹരിക്കുറ്റവാളികളല്ല.. ക്രിമിനൽ കുടുംബങ്ങളിൽ നിന്ന് ക്രിമിനലുകളായി തന്നെ വളർന്ന് വന്ന് നാടിന് ഭീഷണിയാവുന്ന കുട്ടിക്കൾ ആണ്.

ഷഹബാസ് വെന്റിലേറ്ററിൽ മരണത്തോട് മല്ലടിച്ചു കഴിയുമ്പോഴും “അവന്റെ കണ്ണ് പോയി നോക്കെടാ.. കണ്ണൊന്നും ഇല്ല.. ഇടിച്ചു ഞാൻ കലക്കിയിട്ടുണ്ട്”, “കൂട്ടത്തല്ലിൽ മരണപ്പെട്ടാൽ പോലീസ് കേസെടുക്കില്ല” “ആണുങ്ങൾ ഉണ്ടേൽ കൂട്ട് വരിനെടാ” എന്നൊക്കെയാ ആ കുട്ടി പറഞ്ഞത്. അതിൽ നിന്ന് തന്നെ മനസിലാക്കാം. എത്രത്തോളം ദയാരഹിതനും അപകടകാരിയുമാണ് ആ കുട്ടി.

ഈ കുട്ടികൾ ആണ് നാളത്തെ തലമുറ. ഒരു കുട്ടിയുടെ ജീവൻ എടുത്തവരുടെ ഭാവി എന്താണ്. ഷഹബാസിനും അവകാശങ്ങൾ നിഷേധിച്ചതിനു മറുപടി ഇല്ലേ. നമ്മുടെ കോടതികൾ കണ്ണ് തുറക്കട്ടെ.

സൗമ്യ സുകുമാരന്‍

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

5 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

5 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

5 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

3 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

3 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

3 weeks ago