തിരുവനന്തപുരം: അതിക്രമങ്ങളെ മഹത്വവത്കരിച്ച് അനർഹമായ ആനുകൂല്യങ്ങളും രാഷ്ട്രീയ പിന്തുണയും നൽകുന്ന മുഖ്യമന്ത്രിയാണ് കേരളത്തിൻ്റെ അരാജകാവസ്ഥയുടെ മുഖ്യപ്രതിയെന്ന് ആർ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റംഗം എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. സംസ്ഥാനത്തെ ഡ്രഗ്സ് മാഫിയാവത്ക്കരണത്തിന് എതിരെ ആർ വൈ എഫ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച ഭരണ തുടർച്ചയുടെ നേട്ടം കൊയ്യുന്നത് സംസ്ഥാനത്തെ ലഹരി മാഫിയകളും സി പി ഐ (എം) ഗുണ്ടാ സംഘങ്ങളുമാണ്. ലഹരി മാഫിയയ്ക്കെതിരെ സമവായവും ചർച്ചയും ബോധവത്കരണവുമല്ല ശക്തമായ ഭരണ നടപടികളാണ് ഉണ്ടാകേണ്ടത്. നിയമസഭയിൽ പോലും അസഹിഷ്ണുതയോടെ പെരുമാറുന്ന മുഖ്യമന്ത്രി അധികാര ലഹരിയിലമരുന്നതാണ്
സംസ്ഥാനത്തെ അരക്ഷിതാവസ്ഥയ്ക്ക് കാരണം.
എസ് എഫ് ഐ നേതൃത്വത്തിലെ ക്യാമ്പസ്സ് അക്രമങ്ങളെ ന്യായികരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആർവൈഎഫ് സംസ്ഥാന പ്രസിഡൻറ് ഉല്ലാസ് കോവൂരിൻ്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ യോഗത്തിൽ ആർ വൈ എഫ് സംസ്ഥാന സെക്രട്ടറി അഡ്വ:വിഷ്ണു മോഹൻ,പുലത്തറ നൗഷാദ് കാട്ടൂർ കൃഷ്ണകുമാർ,ഷമീന ഷംസുദ്ദീൻ, അഡ്വ : ദീപ എസ് മണി ,അഡ്വ:യു .എസ് ബോബി,സുനി മഞ്ഞമല,ശ്യാം പള്ളിശ്ശേരിക്കൽ, ടിങ്കു പ്ലക്കാഡ്, പ്രദീപ് കണ്ണനല്ലൂർ, സുഭാഷ് എസ് കല്ലട, ടിംസ് തോമസ്,റിജോ ചെറുവത്തൂർ, കെ.എംദാനചന്ദ്രൻ, രഞ്ജിത്ത്, മുഹമ്മദ് അമീൻ, കെ. രാജി ദിനേശ് , ആർ. വൈശാഖ് എന്നിവർ സംസാരിച്ചു.
പാളയത്തിൽ നിന്ന് ആരംഭിച്ച മാർച്ചിന് റാലു രാജ്, അഹമ്മദ് കബീർ, നവീൻ, അഡ്വ: അനൂപ് എം. എൽ, അഖിൽ കുര്യൻ എന്നിവർ നേതൃത്വം നൽകി.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…