നൈപുണ്യവികസനത്തിലൂടെ തൊഴിൽക്ഷാമം പരിഹരിക്കും: മന്ത്രി ആർ ബിന്ദു

വിജ്ഞാന കേരളം നൈപുണ്യ പൈലറ്റ് പരിശീലന പരിപാടിക്ക് തുടക്കം

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് പാഠ്യപദ്ധതികൾക്കനുസൃതമായി നൈപുണ്യവികസനത്തിന് ഊന്നൽ നൽകി തൊഴിൽസജ്ജരാക്കി തൊഴിൽക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. അതിനുള്ള ചുവടുവയ്പ്പായാണ് ക്യാംപസുകളിൽ സ്കിൽ ഡെവലപ്മെന്റ് ആൻഡ് കരിയർ പ്ലാനിംഗ് സെല്ലുകൾ രൂപീകരിച്ചത്. തൊഴിൽ അന്വേഷകരേയും തൊഴിൽ ദാതാക്കളെയും നൈപുണ്യ വികസന ഏജൻസികളേയും ബന്ധിപ്പിക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ് ) ഇക്കാര്യത്തിൽ വഴികാട്ടിയാണെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് കേരളാ ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി (കെ-ഡിസ്‌ക്) ചേർന്ന് നടപ്പിലാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ പൈലറ്റ് പരിശീലന പരിപാടി വിമൻസ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഓരോ വിദ്യാർത്ഥികളുടേയും അഭിരുചികൾ മനസ്സിലാക്കി അനുയോജ്യമായ നൈപുണ്യ വികസന പരിശീലനത്തിലൂടെ തൊഴിൽസജ്ജരാക്കി തൊഴിൽലഭ്യമാക്കുന്ന മികച്ച പ്ലാറ്റ്ഫോമാണ് ഡിഡബ്ല്യുഎംഎസ്. യോഗ്യതയും കഴിവും അനുസരിച്ചുള്ള തൊഴിൽ കണ്ടെത്താനാകും. വ്യക്തിത്വവികാസ, ആശയവിനിമയ, അഭിമുഖ നൈപുണ്യ വികസന പരിശീലനവും ഈ പ്ലാറ്റ് ഫോമിലൂടെ ലഭിക്കും. നൈപുണ്യ വികസനത്തിനായി അസാപ്, കെയ്സ്, ഐസിടി, ഐഎച്ച്ആർഡി, എൽബിഎസ് തുടങ്ങിയ സ്ഥാപനങ്ങൾ സർക്കാർ തലത്തിൽ പ്രവർത്തിക്കുന്നുണ്ട്. അസാപിൽ നിർമ്മിത ബുദ്ധിയിൽ ഉൾപ്പെടെ നൂറ്റിനാൽപതോളം കോഴ്സുകൾ നടത്തുന്നുണ്ട്. സ്റ്റാർട്ട്പ്പ് ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള ഇൻകുബേഷൻ സെന്ററുകൾ ക്യാമ്പസുകളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. മികച്ച ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള യംഗ് ഇന്നൊവേറ്റേഴ്സ് പരിപാടിയിലൂടെ അഞ്ചുലക്ഷം രൂപവരെ ധനസഹായം നൽകുന്നുണ്ട്. കേരളത്തെ നവവിജ്ഞാന സമൂഹമായി മാറ്റിയെടുക്കുന്നതിന് ഊന്നൽനൽകിയാണ് വികസന മാതൃകകളിൽ ഒന്നായ ഉന്നതവിദ്യാഭ്യാസത്തെ കാലാനുസൃതമായി നവീകരിച്ച് നൈപുണ്യവികസനത്തിലൂടെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുന്നതിനും ജനജീവിത ഗുണനിലാരവും വർദ്ധിപ്പിക്കാനും സർക്കാർ മുൻകൈ എടുത്തു പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നടപ്പ് അധ്യയന വർഷത്തിൽ പൈലറ്റ് നൈപുണ്യ പരിശീലന പരിപാടിയിലൂടെ 25000 വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകാനും അതുവഴി തൊഴിൽ സജ്ജമാക്കുവാനുമാണ് വിജ്ഞാന കേരളം ലക്ഷ്യമിടുന്നത്. പരിപാടിയുടെ ഭാഗമായി ലിങ്ക്ഡിൻ, കോഴ്‌സറ, ഫൗണ്ടിറ്റ്, ടിസിഎസ്, അയോൺ എന്നീ പ്രമുഖ പങ്കാളിത്ത സ്ഥാപനങ്ങളുമായി സഹകരിച്ച് ജോബ് റോളുകളുടെ അടിസ്ഥാനത്തിലുള്ള കോഴ്‌സുകൾ, സോഫ്റ്റ് സ്‌കിൽ വർദ്ധിപ്പിക്കാനായുള്ള വർക്ക് റെഡിനസ് പ്രോഗ്രാം, എംപ്ലോയബിലിറ്റി പരിശീലനം, രണ്ടു ദിവസത്തെ ഇമ്മേഴ്‌സീവ് ഡൊമെയ്ൻ പരിശീലനം, ഭാഷാ പരിശീലന പരിപാടികളായ പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് പരിശീലനം, ബ്രിട്ടീഷ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ഭാഷ പരിശീലനം എന്നിവയും ഉൾപെടുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങങ്ങളിലെ വിദ്യാർത്ഥികൾക്ക് അവരുടെ താൽപര്യവും അഭിരുചിയും അനുസരിച്ച് ഇതിലെ പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അദ്ധ്യാപകരുടെയും പൂർണ പങ്കാളിത്തത്തിലൂടെ വിദ്യാർത്ഥികളെ അവരുടെ അക്കാദമിക് മേഖലകൾക്കനുസൃതമായ പരിശീലനം നൽകി പഠന ശേഷം തൊഴിൽ നേടുന്നതിനുള്ള അവരുടെ നൈപുണ്യം ഉറപ്പാക്കുന്നതിനാണ് പ്രാമുഖ്യം നൽകുക.

കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ പി വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്ന പരിപാടിയിൽ വിജ്ഞാനകേരളം ഉപദേഷ്ടാവും മുൻമന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സുധീർ കെ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ഷാലിജ് പി ആർ, നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ പി എസ് ശ്രീകല, കെ-ഡിസ്‌ക് എക്സിക്യുട്ടീവ് ഡയറക്ടർ റിയാസ് പി എം, ലിങ്ക്ഡിൻ സീനിയർ കസ്റ്റമർ സക്‌സസ് മാനേജർ അമിത് മുഖർജി, കോഴ്‌സിറ ഗവൺമെന്റ് പാർട്ണർഷിപ്പ് ഡയറക്ടർ അഭിഷേക് കോഹ്ലി, ,വിമൻസ് കോളേജ് പ്രിൻസിപ്പൽ അനില ജെ എസ്, ഡോ. സുമേഷ് തുടങ്ങിയവർ സംബന്ധിച്ചു. ഐടി, പോളിടെക്നിക് ഉൾപ്പെടെയുള്ള 80 വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും ഓൺലൈനായി പങ്കെടുത്തു.

News Desk

Recent Posts

ആൻ ഓഡ് റ്റു റസീലിയൻസ് : ചെറുത്തുനില്പിനും പ്രതീക്ഷയ്‌ക്കും വേദി ഒരുക്കി ഐഡിഎസ്എഫ്എഫ്കെ

അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും  അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…

12 hours ago

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

2 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

3 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

3 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

3 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

3 days ago