പോത്തൻകോട് ബ്ലോക്ക് പഞ്ചായത്താഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം സബ്ട്രഷറിയിലെത്തുന്ന പെൻഷൻകാർക്ക് ഇനി പെൻഷനും വാങ്ങാം ഒപ്പം പഴയ സുഹൃത്തുക്കൾക്കൊപ്പം അല്പനേരം സൊറ പറഞ്ഞും ഇരിക്കാം. പെൻഷൻ വാങ്ങാനെത്തുന്ന വയോജനങ്ങൾക്ക് ‘സൊറയിടം’ എന്ന പേരിൽ പ്രകൃതിദത്തമായ വിശ്രമകേന്ദ്രമൊരുക്കി മാതൃകയാവുകയാണ് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്.
സ്ഥലപരിമിതിയും തിരക്കും മൂലം ബുദ്ധിമുട്ടുകയായിരുന്നു സബ്ട്രഷറി അധികൃതർ. പെൻഷൻ വിതരണം ചെയ്യുന്ന മാസാദ്യ ദിനങ്ങളിൽ തിരക്ക് വർദ്ധിക്കും. പ്രായമേറിയ പെൻഷൻകാരുടെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് ട്രഷറിക്കു സമീപമുള്ള തണൽമരത്തിൻ്റെ ചുവട്ടിൽ വിശ്രമ സ്ഥലം ഒരുക്കാൻ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ നല്ല മനസ്സിന് കൈകോർത്ത് സമീപത്തെ സെൻ്റ് ആൻ്റണീസ് എൽ.പി. സ്കൂളിലെ ഹെഡ്മാസ്റ്റർ മനോജും സഹായവുമായി രംഗത്തെത്തി. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും ഒരു രൂപ പോലും ചെലവഴിക്കാതെയാണ് ഈ വിശ്രമകേന്ദ്രം സജ്ജമാക്കിയത്.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…