സംഗീത കുലപതി ജി. ദേവരാജൻ മാസ്റ്ററുടെ 19ാം ചരമ വാർഷികത്തോടനുബന്ധിച്ച് മാസ്റ്ററുടെയും, സംഗീതാസ്വാദകരുടെ മനം കവർന്ന ഭാവഗായകൻ പി. ജയചന്ദ്രന്റെയും ഓർമ്മകൾ പുതുക്കുവാനും, ഇരുവർക്കും സംഗീതാദരം അർപ്പിക്കാനും 2025 മാർച്ച് 15 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് “ജയദേവരാഗാങ്കണം” സംഘടിപ്പിക്കപ്പെടുന്നു.
ജി. ദേവരാജൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റും, ജി. ദേവരാജൻ മാസ്റ്റർ സംഗീത അക്കാദമി ‘ദേവരാഗപുരവും’ ചേർന്ന് ഭാരത് ഭവന്റെ സഹകരണത്തോടെ ഭാരത് ഭവന്റെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആദരണീയ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, എം. ജയചന്ദ്രൻ, ഡോ. പ്രമോദ് പയ്യന്നൂർ, അഡ്വ. എ. എ. റഷീദ്, ജി ശ്രീറാം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.
പദ്മശ്രീ പുരസ്കാരത്തിന് അർഹയായ പ്രസിദ്ധ സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിക്ക് ചടങ്ങിൽ ആദരം അർപ്പിക്കും. തുടർന്ന് ദേവരാജൻ മാസ്റ്റർ ഈണം നൽകി പി. ജയചന്ദ്രൻ ആലപിച്ച ഗാനങ്ങൾ കോർത്തിണക്കിയ ‘ഗാനാജ്ഞലി’യിൽ ചലച്ചിത്ര പിന്നണി ഗായകർക്കൊപ്പം ദേവരാഗപുരത്തെ ഗായകരും ഗാനങ്ങൾ ആലപിക്കും. പരിപാടിക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി സതീഷ് രാമചന്ദ്രൻ അറിയിച്ചു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…