തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്നവർക്ക് സൗജന്യമായി വിശറി വിതരണം ചെയ്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം.വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാനുള്ള സാധ്യതയാണ് ആറ്റുകാൽ പൊങ്കാലയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിനിയോഗിച്ചിരിക്കുന്നത്.
“വോട്ട് ചെയ്യുന്നതുപോലെ മഹത്തരം മറ്റൊന്നുമില്ല. ഞാൻ തീർച്ചയായും വോട്ടുചെയ്യും.” എന്ന സന്ദേശം ഉൾപ്പെടുത്തിയ വിശറികളാണ് ആറ്റുകാൽ അമ്പലത്തിന്റെ പരിസരത്ത് ഇന്നലെ മുതൽ തന്നെ വിതരണം ചെയ്തു തുടങ്ങിയത്.കേരള ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
വോട്ടെടുപ്പിൽ പങ്കാളിയാക്കേണ്ടതിൻ്റ പ്രാധാന്യം ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് വേണ്ടിയുള്ള വിവിധ പ്രചാരണ പരിപാടികളുടെ തുടർച്ചയാണ് വിശറി വിതരണവും.ചുട്ടുപൊള്ളുന്ന ചൂടിൽ പൊങ്കാലയിടുന്നവർക്ക് ആശ്വാസമേകുന്നതിനോടൊപ്പം വിശറിയിലെ സന്ദേശം വീടുകളിലേക്ക് കൂടി എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് വർഷം അല്ലെങ്കിൽ കൂടി വോട്ടെടുപ്പിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ വിവിധ പരിപാടികളാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടത്തി വരുന്നത്.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…