അമ്മയെ നോക്കാനെത്തുന്ന മകൻ ഒടുവിൽ അമ്മയുടെ ശത്രുവാകുന്നു.
പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം “മദർ മേരി” വയനാട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി. മകനെ വിജയ് ബാബു അവതരിപ്പിക്കുമ്പോൾ അമ്മയെ അവതരിപ്പിക്കുന്നത്, കുമ്പളങ്ങി നൈറ്റ്സിൽ തുടങ്ങി തുടർന്ന് മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, കൂടൽ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച ലാലി പി എമ്മാണ്. കൂടാതെ നിർമ്മൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദു പാലാ തിരുവള്ളൂർ, സീന കാതറിൻ, പ്രസന്ന, അൻസിൽ എന്നിവർക്കു പുറമെ ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
ചിത്രം രചന നിർവ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്നത് എ ആർ വാടിക്കലാണ്. കേരളത്തിലെ പ്രമുഖ ചാനലുകളിൽ സംപ്രേഷണം ചെയ്ത ഗൾഫ് റിട്ടേൺസ്, ഒരു നാടൻ മുല്ലപ്പു വിപ്ളവം, കുടുംബസന്ദേശം എന്നീ ഹോം സിനിമകളിലൂടെയും രഹസ്യങ്ങളുടെ താഴ്‌വര എന്ന ആനിമേഷനിലൂടെയും ശ്രദ്ധേയനാണ് എ ആർ വാടിക്കൽ.
ഓർമ്മക്കുറവും വാർദ്ധക്യ സഹജമായ രോഗങ്ങളാൽ കഷ്ടതയനുഭവിക്കുകയും ചെയ്യുന്ന അമ്മ ഒറ്റപ്പെട്ടതോടെ, സ്വന്തം ഭാര്യ ഉപേക്ഷിക്കപ്പെട്ട മകൻ ജയിംസ്, തനിക്കേറ്റവും പ്രിയപ്പെട്ട അമ്മച്ചിയുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാനായി അമേരിക്കയിലെ ഉയർന്ന ജോലിയെല്ലാം ഉപേക്ഷിച്ച് നാട്ടിലെത്തുന്നു. സംരക്ഷണമേറ്റെടുത്ത ജയിംസ് കാലക്രമേണ അമ്മച്ചിയുടെ ശത്രുവായി മാറുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ ചെന്നെത്തുന്നു. ഹൃദയഹാരിയായ നിരവധി മുഹൂർത്തങ്ങളിലൂടെ കടക്കുമ്പോൾ, ഈ സങ്കീർണ്ണത എങ്ങനെ മറി കടക്കുമെന്നതാണ് ചിത്രത്തിൻ്റെ തുടർ സഞ്ചാരത്തിലെ കാതലായ വിഷയം.
ബാനർ – മഷ്റൂം വിഷ്വൽ മീഡിയ, നിർമ്മാണം – ഫർഹാദ്, അത്തിക്ക് റഹിമാൻ, രചന, സംവിധാനം -എ ആർ വാടിക്കൽ, ഛായാഗ്രഹണം -സുരേഷ് റെഡ് വൺ, എഡിറ്റിംഗ്- ജർഷാജ് കൊമ്മേരി, പശ്ചാത്തലസംഗീതം – സലാം വീരോളി, ഗാനങ്ങൾ – ബാബു വാപ്പാട്, കെ ജെ മനോജ്, സംഗീതം – സന്തോഷ്കുമാർ, കല – ലാലു തൃക്കുളം, കോസ്റ്റ്യും – നൗഷാദ് മമ്മി ഒറ്റപ്പാലം, ചമയം – എയർപോർട്ട് ബാബു, സ്പോട്ട് എഡിറ്റർ- ജയ്ഫാൽ, അസ്സോസിയേറ്റ് ഡയർക്ടേഴ്സ് – എം രമേഷ്കുമാർ, സി ടി യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ – ഷൗക്കത്ത് വണ്ടൂർ, സ്റ്റിൽസ് – പ്രശാന്ത് കൽപ്പറ്റ, പിആർഓ – അജയ് തുണ്ടത്തിൽ
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…
കൊച്ചി:ആശുപത്രികള്‍ ചികിത്സാ നിരക്കു പ്രദര്‍ശിപ്പിക്കണം.കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിനും ചട്ടത്തിനും ഹൈക്കോടതി അംഗീകാരം പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ നിശ്ചിത നിലവാരം ഓരോ…