മലയാളത്തിലെ എഴുത്തുകാരുടെ വഴികാട്ടിയാണ് സിവിയുടെ കൃതികളെന്ന് പാലോട് രവി

മലയാള സാഹിത്യത്തിലെ കെടാവിളക്കാണ് സിവി.രാമൻപിള്ള. മലയാളത്തിലെ എഴുത്തുകാരുടെ എക്കാലത്തെയും വഴികാട്ടിയാണ് സിവിയുടെ കൃതികളെന്ന് മുൻ ഡപ്യൂട്ടി സ്പീക്കർ പാലോട് രവി. മലയാളത്തിൽ പൂർവ്വമാതൃകകൾ ഇല്ലാതെയാണ് സിവി സാഹിത്യരചന നടത്തിയത്‌. സി വി യ്ക്ക് അനുകരിക്കാൻ മലയാളത്തിൽ പ്രശസ്ത കൃതികൾ ഒന്നുമുണ്ടായിരുന്നില്ല.

മലയാള മുള്ളിടത്തോളം സിവി കൃതികൾ അവ്യയകാന്തിയോടെ നിലനിൽക്കും. എഴുത്തിലെ സൗന്ദര്യവും സത്യസന്ധതയും ഭാഷാ പ്രയോഗത്തിലെ ചാരുതയും സിവി കൃതികളെ വ്യത്യസ്തമാക്കുന്നു.

സി. വി രാമൻപിള്ള എന്ന മഹാമേരുവിൽ നിന്ന് പൊട്ടി ഒഴുകിയ ചെറു അരുവികളാണ് പിന്നീടുണ്ടായ സാഹിത്യ സൃഷ്ടികൾ സിവിയുടെ രചനകൾ വരും തലമുറ ക്കുള്ള ചരിത്ര പഠന ഗവേഷണ. സാഹിത്യമൂല്യങ്ങളാണെന്നും ആരെയും അനുകരിക്കാതെയുള്ള ഭൗതിക പ്രതിഭയുടെ ഒറിജിനാലിറ്റി മാർത്താണ്ഡവർമ്മയിലും ധർമ്മരാജയിലും രാജരാജ ബഹദൂറിലും കാണാമെന്നും രവി പറഞ്ഞു. കഥാപാത്രങ്ങളിൽ യാന്ത്രികത്വമില്ലാത്ത കലാകാരൻ്റെ മഹത്വത്തോടും അസാമാന്യ തേജസ്സോടും കൂടികൂടിയുള്ള പുന:സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തത്. സിവിയുടെ സാഹിത്യസൃഷ്ടികാലത്തിൻ്റെ കണ്ണാടിയായി മാറി. വേണാടിനെ തിരുവിതാംകൂറാക്കിയ സൃഷ്ടാവ് മാർത്താണ്ഡവർമ്മ യുടെജനക്ഷേമത്തെ സൂചിപ്പിക്കുമ്പോഴും അർഹിക്കാത്ത ഒരു പ്രശംസയുംരാജാവിനു നല്കിയില്ല ഭക്തിയുടെ പേരിൽ അസത്യ പ്രസ്താവന നടത്താനും തയ്യാറായില്ല ഐതിഹാസികമായ നിഷ്പക്ഷനീതിബോധം രചനയിലൂടെ തെളിയിച്ചു. തിരുവിതാം കൂറിൻ്റെ സംസ്ക്കാരവും ജീവിതരീതിയും നോവൽ വായിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കും.

കഥാപാത്രങ്ങളുടെ ഭാഷാരീതിയുടെ വൈവിധ്യം പ്രൊഫ:കൃഷ്ണപിള്ള സാറിൻ്റെ പ്രതിപാത്രം ഭാഷണഭേദം എന്ന ഗ്രന്ഥത്തിലും ഡോ. കെ. ഭാസ്ക്കരൻ നായരുടെ ദൈവനീതിക്ക് ദാക്ഷിണ്യമില്ല എന്ന രചനയിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് എന്ന് മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി പ്രസ്താവിച്ചു.

പ്രിയദർശിനി പബ്ളിക്കേഷന്റെ നേതൃത്വത്തിൽ സിവിയുടെ ആറയൂരിലെ അമ്മവീടിന്റെ അങ്കണത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ വട്ടവിള വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.എ.എം. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരനായ ചെങ്കൽ സുധാകരനെയും എ.എം ഉണ്ണികൃഷ്ണനെയുംതറവാട്ടിലെ മുതിർന്ന അംഗം സരസ്വതി അമ്മയെയും മികച്ച ബുത്ത് ലെവൽ ഓഫീസർ സജിത്തിനെയും ചന്ദ്രശേഖരനെയും യോഗത്തിൽ ആദരിച്ചു. നെയ്യാറ്റിൻകര സനൽ, അയിര സുരേന്ദ്രൻ, വിനോദ്സെൻ, എംകെ. ഉദയകുമാർ, എംആർ. സൈമൺ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ, അയ്യപ്പൻനായർ, കൊറ്റാമം വിനോദ്, ശ്രീധരൻ നായർ, ഭുവനേന്ദ്രൻ, ആര്‍. ഗിരിജ, കെ. അജിത്ത്കുമാർ, സി. റാബി, നിർമ്മലകുമാരി, ശക്തിഥരൻ, അനു എസ് കെ, രഞ്ജിത്റാവു, സിദ്ധാർഥൻ നായർ, ക്ലമൻ്റ് തുടങ്ങിയവർ പങ്കെടുത്തു.

News Desk

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…

19 hours ago

ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നാവികസേനയുടെ പങ്ക് നിര്‍ണായകം: രാഷ്ട്രപതി

സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…

2 days ago

ഒളിമ്പിക്‌സ് വേദി അഹമ്മദാബാദിന് നൽകണമെന്ന് ‘ലെറ്റർ ഓഫ് ഇന്റന്റ്’ കൈമാറി; തിരുവനന്തപുരത്തെ ജനങ്ങളെ പറ്റിക്കാൻ ബി.ജെ.പി നടത്തുന്നത് ചെപ്പടിവിദ്യ: മന്ത്രി വി ശിവൻകുട്ടി

2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…

3 days ago

നേവൽഡേ ഓപ്പറേഷൻ ഡെമോ: നഗരത്തിൽ 03.11.25ന് ഗതാഗത ക്രമീകരണം

സ്റ്റീൽ കുപ്പിയും കുടയും  കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…

4 days ago

തദ്ദേശ തിരഞ്ഞെടുപ്പ് :  വോട്ടിങ് മെഷീനുകൾ  വിതരണ കേന്ദ്രങ്ങളിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി.  ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …

6 days ago

ചികിത്സാ രംഗത്ത് പുത്തൻ നേട്ടവുമായി അങ്കമാലി അപ്പോളോ അഡ്ലക്സ്; അതിസങ്കീർണ  മഹാധമനി ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് മടങ്ങിയത് നാല് പേർ

അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ്  വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…

1 week ago