കേരളത്തിന്റെ സമ്പന്നമായ കലാ പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കാനും ആഗോളതലത്തിലുള്ള കലകളുടെ വിനിമയം സാധ്യമാക്കാനും ലക്ഷ്യമിട്ട് ടിസിപിഎ (ട്രിവാന്‍ഡ്രം സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആർട്സ്) നടത്തിവരുന്ന പരിപാടികളുടെ ഭാഗമായി മാര്‍ച്ച് 29ന് ആട്ടകളരിയുടെ “സോണറ്റ് ഓഫ് സംസാര”എന്ന നൃത്ത പരിപാടി കവടിയാര്‍ ഉദയ് പാലസ് കണ്വന്ഷന് സെന്ററില്‍ വൈകിട്ട 7 ന് അവതരിപ്പിക്കുന്നു.
വൈവിധ്യമാര്‍ന്ന കലാ ആസ്വാദനത്തിന് ഇതിനു മുന്‍പും വേദിയൊരുക്കിയ ടിസിപിഎ ഇത്തവണ മികച്ചൊരു ദൃശ്യ വിസ്മയമാണ് സോണറ്റ് ഓഫ് സംസാര എന്ന നൃത്താവിഷ്ക്കാരത്തിലൂടെ കലാസ്വാദകര്‍ക്കു മുന്പില് എത്തിക്കുന്നത്.
ഈ നൃത്താവിഷ്ക്കാരത്തിന്റെ ആശയം മനുഷ്യ ഉല്‍പ്പത്തി മുതല്‍ ഇന്ന് വരെയുള്ള കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്നതാണ്. പരിചിതവും മനുഷ്യന്റെ ആഴങ്ങളില്‍ അലയടിക്കുന്ന ജീവിതയാത്രയുടെ ഏടുകള്‍ (ലൌകിക അന്വേഷണങ്ങൾ അവയില്‍ എത്താനുള്ള മനുഷ്യന്റെ അലഞ്ഞു തിരിയലുകള്ക്കു ശേഷം ദേഹം ഉപേക്ഷിച്ച് ദേഹിയിലേക്കുള്ള മടക്കയാത്ര) കേന്ദ്രബിന്ദുവാക്കിയാണ് സോണറ്റ് ഓഫ് സംസാര ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ആചാരങ്ങള്‍ സവിശേഷ ചലനങ്ങൾ ദൈനംദിന സംസര്‍ഗങ്ങള്‍ എന്നിവ താള വാദ്യ സംഗീതവുമായി തല്‍ക്ഷണം ലയിപ്പിച്ചും കളരിപ്പയറ്റ്, ഭരതനാട്യം എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ പാരമ്പര്യ കലകള്‍ സംയോജിപ്പിച്ചും ഈ നൃത്ത സംവിധാനം രംഗത്തു അവതരിപ്പിക്കുന്നു. കുക്കു പരമേശ്വരന് ആണ് പരിപാടിയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9995520317
പ്രവേശനത്തിന് താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലെ സ്കാന്‍ ഉപയോഗിക്കാവുന്നതാണ്.
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…