കഴക്കൂട്ടം: മരിയൻ എൻജിനീയറിങ് കോളജിലെ കൾച്ചറൽ ഫെസ്റ്റ് ‘ഐക്യ 25‘ ൻ്റെ ഔപചാരിക ഉദ്ഘാടനം ബഹു: അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ശ്രീ പി. വിജയൻ ഐപിഎസ് നിർവഹിച്ചു.
തിരുവനന്തപുരം ലത്തീൻ അതിരൂപത ഓക്സിലറി ബിഷപ്പ് റവ: ഡോ: ക്രിസ്തുദാസ് രാജപ്പൻ അധ്യക്ഷനായിരുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത എഡിജിപി ഇന്ന് സമൂഹം നേരിടുന്ന മൂല്യച്യുതിയിലേക്ക് വിരൽചൂണ്ടി. ജീവിതത്തിലെ വെല്ലുവിളികൾ ഒരു ലഹരിയായി പരിഗണിച്ച് മുന്നേറാനായാൽ മറ്റ് ലാസ്യ ലഹരി തേടി പോകേണ്ടി വരികയില്ലെന്നും മരിയൻ എൻജിനീയറിങ് കോളേജ് അതിനൊരു മാതൃക ആകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
മാനേജർ റവ: ഡോ. എ. ആർ. ജോൺ സ്വാഗതം അർപ്പിച്ചു. പ്രിൻസിപ്പൽ ഡോ. അബ്ദുൽ നിസാർ എം., ഡീൻ ഡോ. സാംസൺ എ., ബർസർ ഫാ: ജിം കാർവിൻ റൊച്ച്, വിദ്യാർത്ഥി പ്രതിനിധികളായ നന്ദന, സഹമി ഷാ എന്നിവരും സന്നിഹിതരായിരുന്നു.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…