എമര്‍ജന്‍സി സെല്‍ നമ്പര്‍ – 8075353009
2025 ഏപ്രില്‍ 2 രാവിലെ 8 മണിമുതല്‍ ഏപ്രില്‍ 4 രാവിലെ 8 മണിവരെ കേരള വാട്ടര്‍ അതോറിറ്റി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി നഗരത്തിലെ 34 വാര്‍ഡുകളില്‍ പൂര്‍ണ്ണമായും 22 വാര്‍ഡുകളില്‍ ഭാഗികമായും കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ ബഹു. മേയറുടെ അധ്യക്ഷതയില്‍ വാട്ടര്‍ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മീറ്റിംഗ് വിളിച്ചു ചേര്‍ത്തു. കുടിവെള്ളം പൊതുജനങ്ങള്‍ക്ക് തടസ്സം കൂടാതെ എത്തിച്ചു നല്‍കുന്നതിന് ആവശ്യമായ വെന്‍ഡിംഗ് പോയിന്റ് ഒരുക്കുന്നതിനും കഴിയുന്നത്ര ടാങ്കറുകള്‍ ഈ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുന്നതിനും വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്കി.
ഈ പ്രതിസന്ധി തരണം ചെയ്യുന്നതിലേക്കായി 50 വാട്ടര്‍ ടാങ്കുകള്‍ വാങ്ങിയിട്ടുണ്ട്. ഇവ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച് കുടിവെള്ളം നഗരവാസികള്‍ക്ക് ടാങ്കില്‍ നിന്നും ശേഖരിക്കുന്നതിനുള്ള സംവിധാനമൊരുക്കും. 15 വാട്ടര്‍ ടാങ്കറുകളുടെ സേവനം ഈ സാഹചര്യത്തില്‍ ഒരുക്കുന്നതാണ്. ഇതിനുപുറമെ 20 മിനി ലോറികളില്‍ വാട്ടര്‍ ടാങ്ക് സ്ഥാപിച്ച് ജലവിതരണം നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ നവീകരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ജലവിതരണ തടസ്സമായതിനാല്‍ തന്നെ പൊതുജനങ്ങള്‍ക്ക് സൗജന്യമായിതന്നെ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നും ഇതിലേയ്ക്കായി നഗരസഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളം സൗജന്യമായി നല്‍കണമെന്നും വാട്ടര്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാട്ടര്‍ ടാങ്കറുകളുടേയും വാടക, പ്രവര്‍ത്തന ചെലവ് തുടങ്ങിയവ പൊതുജന താല്പര്യാര്ത്ഥം നഗരസഭ വഹിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിനായി ഇന്ന് (02.04.2025) ചേര്‍ന്ന സര്‍വകക്ഷി യോഗ തീരുമാനപ്രകാരം കുടിവെള്ള വിതരണം തടസ്സപ്പെടുന്ന നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം നടത്തുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. വാര്‍ഡുകളുടെ ചുമതലയുള്ള ജുനിയര്‍/സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ അതാത് ജനപ്രതിനിധികളുമായി സഹകരിച്ച് വാട്ടര്‍ ടാങ്ക് സ്ഥാപിച്ച് വെള്ളം ലഭ്യമാക്കുന്നതിനും വീടുകളില്‍ ആവശ്യമെങ്കില്‍ വാഹനത്തില്‍ കുടിവെള്ളം എത്തിക്കുന്നതിനും അതാത് സോണല്‍/സര്‍ക്കിള്‍ തലത്തില്‍ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പുത്തരിക്കണ്ടം മൈതാനം, പൂജപ്പുര മൈതാനം എന്നിവിടങ്ങളില്‍ സ്ഥാപിച്ച വലിയ ടാങ്കറുകളിലെ ജലം ചെറിയ ടാങ്കറുകളില്‍ ശേഖരിച്ച് വിതരണം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുള്ളതാണ്. ആയതിന്റെ സുഗമമായ നടത്തിപ്പിന് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
നഗരത്തില്‍ അനുഭവപ്പെടുന്ന ജലക്ഷാമം പരിഹരിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് കുടിവെള്ള വിതരണം ഉറപ്പുവരുത്തുന്നതിനും കുടിവെള്ള വാഹന ക്രമീകരണങ്ങള്‍ക്കുമായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി സെല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കുടിവെള്ള ലഭ്യതക്കുറവ് പൊതുജനങ്ങളെ ബാധിക്കാത്ത തരത്തില്‍ നഗരസഭ ഏര്‍പ്പെടുത്തുന്ന കുടിവെള്ള വിതരണം കുറ്റമറ്റരീതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് കൗണ്‍സിലര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും ഉണ്ടാകണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു.
എമര്‍ജന്‍സി സെല്‍ നമ്പര്‍ – 8075353009
പോഷ് നിയമത്തില്‍ അവബോധം ശക്തമാക്കാന്‍ സിനിമാ മേഖലയില്‍ പരിശീലന പരിപാടി ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണമെന്ന് ആരോഗ്യ…
റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കരമന ശാസ്ത്രീ നഗർ, പി.ടി.പി. നഗർ ഭാഗങ്ങളിൽ പുരോഗമിച്ചു വന്നിരുന്ന പ്രധാന ട്രാൻസ്മിഷൻ ലൈനിന്റെ…
കേരള പോലീസിന്റെ സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 2023 ജനുവരിയില്‍ കുട്ടികളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ്…
അവധിക്കാല ക്ലാസുകൾക്ക് വിലക്ക് കർശനമായി നടപ്പാക്കണം - ബാലാവകാശ കമ്മിഷൻ. മധ്യവേനലവധിക്കാലത്ത് ക്ലാസ് നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024…
സംസ്ഥാന ഇലക്ഷൻ വകുപ്പിന്റെ ഏകീകൃത ടോൾ ഫ്രീ നമ്പരായ 1950 ന്റെ ഉദ്ഘാടനം ചീഫ് ഇലക്ട്രൽ ഓഫീസർ രത്തൻ യു.…
12 കോടി ഒന്നാം സമ്മാനം സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ വിഷുബമ്പർ (ബി ആർ 103) ഭാഗ്യക്കുറി വിപണിയിൽ എത്തി.…