തിരുനയിനാർകുറിച്ചി മാധവൻ നായർ ഓർമ്മയായിട്ട് ആറ്‌ പതിറ്റാണ്ട്

തിരുവനന്തപുരം:- കേരളത്തിലെ ആദ്യകാല ഗാനരചയിതാക്കളിൽ പ്രമുഖനായിരുന്നു തിരുനയിനാർകുറിച്ചി മാധവൻ നായർ. കവി, അധ്യാപകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1916 ഏപ്രിൽ 16ന് കന്യാകുമാരി ജില്ലയിലെ തിരുനയിനാർകുറിച്ചി ഗ്രാമത്തിലായിരുന്നു ജനനം. 1951 മുതൽ 1965 വരെ ഏകദേശം 300 ഓളം ഗാനങ്ങൾ രചിച്ചു.

ഹരിശ്ചന്ദ്ര എന്ന ചിത്രത്തിലെ ആത്മവിദ്യാലയമേ….., ഭക്തകുചേലയിലെ ഈശ്വര ചിന്തയിതൊന്നേ….. എന്നിവ വളരെ ശ്രദ്ധേയമായ ഗാനങ്ങളായിരുന്നു. തുടർന്ന് രചിച്ച
സംഗീതമീ ജീവിതം….
കരുണതന്‍ മണിദീപമേ….
കളിയാടും പൂമാല…..
കൃഷ്ണാ മുകുന്ദാ വനമാലി…..
ഈശ്വര ചിന്തയിതൊന്നേ….
നാളെ നാളെയെന്നായിട്ട്…..
തുമ്പപ്പൂ പെയ്യണ…..
പൂങ്കുയില്‍ പാടിടുമ്പോള്‍…..
നമസ്തേ കൈരളി….
പൂവണി പൊയ്കയിൽ….. തുടങ്ങിയ ഗാനങ്ങൾ ഇന്നും മലയാളികൾ ആവർത്തിച്ച് കേൾക്കുന്നവയാണ്. മുരളി എന്ന തൂലികാനാമത്തിൽ നിരവധി ദേശഭക്തിഗീതങ്ങളും എഴുതിയിട്ടുണ്ട്.

മലയാളം വിദ്വാൻ പരീക്ഷ ജയിച്ച അദ്ദേഹം കുളച്ചൽ , തിരുവട്ടാർ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1948-ൽ തിരുവിതാംകൂർ റേഡിയോ നിലയത്തിന്റെ തുടക്കത്തിനു പിന്നിൽ ഇദ്ദേഹവും പ്രവർത്തിച്ചിരുന്നു. തിരുവിതാംകൂർ റേഡിയോ നിലയം പിന്നീട് ആകാശവാണിയായപ്പഴും അമരത്തു തന്നെ ഉണ്ടായിരുന്ന മാധവൻ നായർ ഇന്ത്യയുടെ സ്വാതന്ത്യാനന്തരം ആകാശവാണിയിലൂടെ കേന്ദ്രസർക്കാർ ജീവനക്കാരനായി. പല ഭാഷകളിൽ പ്രാവീണ്യമുള്ള നായർ ആകാശവാണിയിലെ ജോലിക്കിടയിലാണ്‌ ഗാനരചനയിലേക്കു തിരിഞ്ഞത്.

ആത്മസഖി എന്ന ചിത്രത്തിനുവേണ്ടി എഴുതിയ കന്നിക്കതിരാടും നാൾ…. എന്നതാണ്‌ അദ്ദേഹത്തിന്റെ ആദ്യഗാനം. ഈ ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തിരുന്നു.

കേരളത്തിലെ രണ്ടാമത്തെ സിനിമ നിർമ്മാണ കമ്പനി മെരിലാന്റ് സ്റ്റുഡിയോയുടെ ആദ്യചിത്രമായിരുന്നു ‘ആത്മസഖി’. മെരിലാന്റിന്റെ സ്ഥാപകൻ പി. സുബ്രഹ്മണ്യവുമായി ആത്മബന്ധം സ്ഥാപിച്ച മാധവൻനായർ തുടർന്ന് മെരിലാന്റിന്റെ നിരവധി ചിത്രങ്ങളിൽ ഗാനരചന നിർവ്വഹിച്ചു. പാടാത്ത പൈങ്കിളി, ആത്മസഖി, പൊൻകതിർ, അവകാശി, ആനവളർത്തിയ വാനമ്പാടി തുടങ്ങിയവയാണ്‌ മാധവൻ നായർ ഗാനരചന നിർവ്വഹിച്ച പ്രധാന ചിത്രങ്ങൾ. ഇവയിൽ ബഹുഭൂരിപക്ഷത്തിനും ഈണമിട്ടത് സഹോദരൻ ലക്ഷ്മണനായിരുന്നു.

കമുകറ പുരുഷോത്തമനാണ് അദ്ദേഹത്തിന്റെ ഗാനങ്ങളിൽ കൂടുതലും ആലപിച്ചത്. ഉമ്മിണിത്തങ്ക, കണ്ണുനീരിന്റെ കാവ്യം തുടങ്ങി നിരവധി കാവ്യങ്ങളും കറുത്ത കൈ, കാട്ടുമൈന എന്നീ ചിത്രങ്ങൾക്കു തിരക്കഥയും രചിച്ച തിരുനയനാർകുറിച്ചി മാധവൻ നായർ 1965 ഏപ്രിൽ ഒന്നിന് വിടവാങ്ങി.

News Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

2 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

3 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

3 days ago