മ്യൂസിക് പ്രോഗ്രാമർ ആകാൻ ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ അവസരമൊരുക്കുന്നു

മലയാള ചലച്ചിത്ര സംഗീത സംവിധായകരുടെ യൂണിയനായ ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ ഫെമുവിൻ്റെ (  FEMU ) പുതിയ ചുവടുവെപ്പാണ് ഫിമാറ്റ് (FIMAT ).   

സംഗീത/സൗണ്ട് റെക്കോർഡിങ് പഠിക്കണം എന്നാഗ്രഹിക്കുന്നവർക്കായി ( പ്രായഭേദമന്യേ ) ഫെമു വിഭാവനം ചെയ്തു  പ്രവർത്തനമാരംഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്  ഫെമു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആൻ്റ് ടെക്നോളജി ( FIMAT ) .
ശബ്ദ ലേഖനത്തിലും ശബ്ദ മിശ്രണത്തിലും, മ്യൂസിക് പ്രോഗ്രാമിങ്ങിലും സാങ്കേതിക തികവുള്ള പുതുതലമുറയെ വളർത്തിയെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ റെക്കോർഡിങ് സോഫ്റ്റ്‌വെയർ പഠനത്തിനുള്ള ഹ്രസ്വകാല  കോഴ്‌സുകൾ ആണ് ആദ്യപടിയായി ആരംഭിക്കുക.  മലയാളത്തിലെ പ്രതിഭാധനരും സാങ്കേതിക വൈദഗ്ധ്യം ഉള്ളവരുമായ ചലച്ചിത്ര സംഗീത സംവിധായകരുടെ മേൽനോട്ടത്തിൽ തുടങ്ങുന്ന ക്ലാസുകൾ പഠിതാക്കളെ ഈ രംഗത്തേക്ക് ആകർഷിക്കും എന്നുള്ളതിന് സംശയമില്ല. മലയാളത്തിലെ ഇന്നത്തെ മുൻനിര സംഗീത സംവിധായകരെല്ലാം ഈ ഉദ്യമത്തിന്റെ പിന്നിലുണ്ട്. പ്രായഭേദമന്യേ ആർക്കും രണ്ട് മാസം നീളുന്ന ആദ്യ കോഴ്സിൽ ചേർന്ന് പഠിക്കാവുന്നതാണ്.

നിങ്ങൾക്ക് ഒരു സൗണ്ട് എൻജിനീയർ ആകണോ ?  അല്ലെങ്കിൽ ഒരു മ്യൂസിക് പ്രോഗ്രാമർ ആകണോ ? നിങ്ങൾ ഏത് പ്രായക്കാർ  ആകട്ടെ ഏത് പ്രഫഷണൽസും ആകട്ടെ നിങ്ങൾക്ക് മ്യൂസിക് സോഫ്റ്റ്‌വെയർ പഠനത്തിന് ഫെമു അവസരം ഒരുക്കുന്നു.
2025 ഏപ്രിൽ 15 ന് എറണാകുളത്ത് വൈ എം സി എ (YMCA ) ഹാളിൽ വെച്ച് നടത്തപ്പെടുന്ന ഫിമാറ്റി (FIMAT ) ന്റെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെമു മ്യൂസിക് സോഫ്റ്റ്‌വെയർ പഠന ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു.  സെമിനാറിൽ ആർക്കും പങ്കെടുക്കാം, തികച്ചും സൗജന്യമാണ്. അന്നേദിവസം സെമിനാറിൽ പങ്കെടുക്കുന്നവർക്ക് കോഴ്സിൽ ചേരുന്നതിന് പ്രത്യേക ആനുകൂല്യവും ഫെമു നൽകുന്നു . മുൻതലമുറയിലെ പ്രതിഭാധനരായ സംഗീതസംവിധായകർ  ജെറി അമൽദേവ്,  ബേണി , പുതുതലമുറയിലെ സംഗീത സംവിധായകർ  രാഹുൽ രാജ് ,  ദീപക്ദേവ്,  ജെയിക്സ് ബിജോയ് ,  ജാസി ഗിഫ്റ്റ് , ഫെമു പ്രസിഡന്റ്  ബെന്നി ജോൺസൺ , സെക്രട്ടറി  റോണി റാഫേൽ , ട്രഷറർ  അനിൽ ഗോപാലൻ എന്നിവർ സെമിനാറിന് നേതൃത്വം നൽകുന്നു.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക ..   9847061885

Web Desk

Recent Posts

സാന്ദീപനി സേവാ ട്രസ്റ്റിന്റെ വേനൽക്കാല ക്യാമ്പ് ‘ചങ്ങാതിക്കൂട്ടം’ തുടങ്ങി

തിരുവനന്തപുരം: കാലടി കുളത്തറ സാന്ദീപനി സേവാ ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന വേനൽക്കാല ക്യാമ്പ്…

3 hours ago

സലൂണിലെ തൊഴിലാളി, സംശയം തോന്നി പരിശോധിച്ചു; ഷൂസിനടിയില്‍ ഒളിപ്പിച്ചത് 25.7 ഗ്രാം ട്രമഡോള്‍

കരിക്കകത്തെ സലൂണിലെ തൊഴിലാളി, സംശയം തോന്നി പരിശോധിച്ചു; ഷൂസിനടിയില്‍ ഒളിപ്പിച്ചത് 25.7 ഗ്രാം ട്രമഡോള്‍, അറസ്റ്റിൽ. തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിള…

4 hours ago

ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കേരള കൗണ്‍സില്‍ രൂപീകരിച്ചു

കൊച്ചി: പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ(ഐസിസി) പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗണ്‍സില്‍ രൂപീകരിച്ചു.…

8 hours ago

പശുക്കള്‍ക്കായി ഹൈടെക് ഗോശാല; ആറ് കോടി ചെലവില്‍ ഗുരുവായൂരില്‍

ഗുരുവായൂർ: കണ്ണന്റെ പശുക്കള്‍ക്ക് ഇനി പുതിയ താവളം ഒരുങ്ങുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ പശുക്കള്‍ക്കായി ഒരുങ്ങുന്നത് ഹൈടെക് ഗോശാല.10,000…

8 hours ago

ഓപ്പറേഷന്‍ ഡി-ഹണ്ട്: 123 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍16) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2134 പേരെ…

9 hours ago

മുതലപ്പൊഴി മത്സ്യബന്ധനം: മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത ശ്രമം: മന്ത്രി വി ശിവൻകുട്ടി

മുതലപ്പൊഴി മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത ശ്രമമെന്നു പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊഴി മുറിക്കുന്നത്…

9 hours ago