മലയാള ചലച്ചിത്ര സംഗീത സംവിധായക യൂണിയനായ ഫെമു (FEMU) നേതൃത്വം നൽകുന്ന ഫെമു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആൻ്റ് ടെക്നോളജി (Femu Institute of Music and Technology) എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൊച്ചിയിൽ നടന്നു.
സൗണ്ട് റെക്കോർഡിംഗ് സാങ്കേതിക പരിജ്ഞാനം വളർത്തുക , സംഗീത സംവിധായകർക്ക് പ്രോഗ്രാമിംഗ് പഠിക്കുവാനുള്ള അവസരം ഒരുക്കുക, എന്നിങ്ങനെയുള്ള ഉദ്ദേശങ്ങളോടെയാണ് ഫിമാറ്റ് (FIMAT ) പ്രവർത്തനം ആരംഭിക്കുന്നത്. കൊച്ചി വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങിൽ ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ, പ്രശസ്ത സംഗീതസംവിധായകൻ ജെറി അമൽദേവ്, സംഗീത സംവിധായകൻ ബേണി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഫെഫ്ക്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാൽ ആശംസകൾ അർപ്പിച്ചു.
ഫെമു പ്രസിഡന്റ് ബെന്നി ജോൺസൺ അധ്യക്ഷനായ യോഗത്തിൽ ഫെമു ട്രഷറർ അനിൽ ഗോപാലൻ സ്വാഗതവും സെക്രട്ടറി റോണി റാഫേൽ ആമുഖപ്രസംഗവും നടത്തി. തുടർന്നു നടന്ന സെമിനാറിന് ചലച്ചിത്ര സംഗീത സംവിധായകരും ഫെമു ഭാരവാഹികളുമായ ദീപക്ദേവ്, രാഹുൽ രാജ്, ജെയ്ക്സ് ബിജോയ് എന്നിവർ നേതൃത്വം നൽകി. ഫെമു എക്സിക്യൂട്ടീവ് അംഗം യൂനസിയോ നന്ദി രേഖപ്പെടുത്തി.
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…
തദ്ദേശ ഓംബുഡ്‌സ്മാൻ നിയമനത്തെ എതിർത്ത് ബിജെപിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി…