മുതലപ്പൊഴി മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത ശ്രമമെന്നു പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊഴി മുറിക്കുന്നത് സംബന്ധിച്ച് മന്ത്രിമാർ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം ആയതാണ്.
നിലവിൽ മണൽ അടിഞ്ഞ് മത്സ്യബന്ധനത്തിന് തടസം നേരിടുന്ന സാഹചര്യമാണ് ഉള്ളത്. ലഭ്യമായ ഡ്രഡ്ജറും വലിയ ജെ സി ബികളും ഉപയോഗിച്ച് മണൽ നീക്കുന്ന പ്രവർത്തനങ്ങൾ നടക്കുകയാണ്. കണ്ണൂരിൽ നിന്നുള്ള വലിയ ഡ്രഡ്ജർ സമുദ്ര മാർഗം എത്തിക്കാനുള്ള നടപടികൾ നടന്നു വരുന്നു. പൊഴി മുറിച്ചില്ലെങ്കിൽ സമുദ്ര നിരപ്പിൽ നിന്നും താഴെയുള്ള നാലഞ്ച് പഞ്ചായത്തുകളിൽ വെള്ളപ്പൊക്ക ഭീഷണിയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തിരമായി പൊഴി മുറിക്കേണ്ടതുണ്ട്.അത് തടയാൻ ശ്രമിക്കുന്നത് ജനവിരുദ്ധമാണ്.
177 കോടി രൂപയുടെ തുറമുഖ വികസന പദ്ധതിയ്ക്ക് കേന്ദ്ര അംഗീകാരം ലഭിച്ചു കഴിഞ്ഞു. ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. മണൽ മാറ്റിയാൽ മാത്രമേ ആ പദ്ധതികളും പ്രാവർത്തികമാകൂ. പൊഴി മുറിക്കൽ തടയുന്ന പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…