സലൂണിലെ തൊഴിലാളി, സംശയം തോന്നി പരിശോധിച്ചു; ഷൂസിനടിയില്‍ ഒളിപ്പിച്ചത് 25.7 ഗ്രാം ട്രമഡോള്‍

കരിക്കകത്തെ സലൂണിലെ തൊഴിലാളി, സംശയം തോന്നി പരിശോധിച്ചു; ഷൂസിനടിയില്‍ ഒളിപ്പിച്ചത് 25.7 ഗ്രാം ട്രമഡോള്‍, അറസ്റ്റിൽ.

തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ ലഹരിമരുന്ന് വേട്ട. മയക്കുമരുന്ന് ഗുളികകളുമായി മണിപ്പൂർ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു.മണിപ്പൂർ സ്വദേശി ബിനോയ് ഗുരുങ്ങില്‍ ആണ് പിടിയിലായത്. ഇയാളില്‍ നിന്നും നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി. ഷെഡ്യൂള്‍ എച്ച്‌ പ്രിസ്ക്രിപ്ഷൻ ഡ്രഗ് ആയ 25.7 ഗ്രാം ട്രമഡോള്‍ ഗുളികകളുമായാണ് ബിനോയ് ഗുരുങ്ങില്‍ പിടിയിലായത്.

ബെംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യവെയാണ് പ്രതി പിടിയിലാകുന്നത്.അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ സംശയം തോന്നി ബിനോയിയെ പരിശോധിച്ചപ്പോഴാണ് നിരോധിത ലഹരി ഗുളികകള്‍ കണ്ടെടുത്തത്. യുവാവിന്റെ ഷൂസിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. തിരുവനന്തപുരം കരിക്കകത്തെ ഒരു സലൂണിലെ തൊഴിലാളിയാണ് ബിനോയ്. പ്രതിയെ നെയ്യാറ്റിൻകര കോടതിയില്‍ ഹാജരാക്കുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

അമരവിള എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ പ്രവീണ്‍.സി.വി യുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ജസ്റ്റിൻ രാജ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) രാജേഷ്.ആർ.എസ്, സിവില്‍ എക്സൈസ് ഓഫീസർ ശ്രീരാഗ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പൊക്കിയത്.അതിനിടെ ചാത്തന്നൂരില്‍ ബൈക്കില്‍ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കൊല്ലം പേരയം സ്വദേശി ഷാരോണ്‍ (24 വയസ്) ആണ് പിടിയിലായത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന രാഹുല്‍ എക്സൈസ് സംഘത്തെക്കണ്ട് ഓടി രക്ഷപെട്ടു. ഇയാളെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്.പ്രതികളുടെ ബൈക്കുകളും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. ചാത്തന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. സിയാദിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് കണ്ടെടുത്തത്.

എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) നിഷാദ്, പ്രിവന്റീവ് ഓഫീസർ എവേഴ്സണ്‍ ലാസർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) നഹാസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസർ ജിഷ, സിവില്‍ എക്സൈസ് ഓഫീസർമാരായ മുഹമ്മദ്‌ സഫർ, അർജ്ജുൻ, ഗിരീഷ്, സിവില്‍ എക്‌സൈസ് ഓഫീസർ ഡ്രൈവർ നിഷാദ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു,

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

5 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

5 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

5 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

3 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

3 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

3 weeks ago