സ്വയം സഹായ സംഘങ്ങൾക്കായുള്ള സൗജന്യ പരിശീലന പരിപാടി

വെള്ളായണി കാർഷിക കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെ  ഗ്രാമീണ അവബോധ പ്രവർത്തി പരിചയ പരിപാടിയുടെ ഭാഗമായി, *ഏപ്രിൽ 29 രാവിലെ 10 മണി മുതൽ* സ്വയം സഹായ സംഘങ്ങൾക്ക് പുതിയ സംരംഭക സാധ്യതയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ദിവസത്തെ പരിശീലന പരിപാടി കോളേജിലെ കാർഷിക വിജ്ഞാന വ്യാപന വിദ്യാഭ്യാസ വിഭാഗത്തിൽ വെച്ച് നടത്തുന്നു. പരിപാടിയുടെ ഭാഗമായി രാവിലെ 10 മണി മുതൽ  *ചെറുകിട മത്സ്യ സംസ്കരണവും സംരംഭകത്വവും* എന്ന വിഷയത്തിലും ഉച്ചയ്ക്ക് 2 മണി മുതൽ *നാടൻ പഴങ്ങളുടെ മൂല്യ വർദ്ധനവ്* എന്ന് വിഷയത്തിലും ആണ് പരിശീലന ക്ലാസുകൾ നടത്തുന്നത്. കാലിക പ്രാധാന്യമുള്ള ഈ വിഷയങ്ങളിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ പ്രധാന ശാസ്ത്രജ്ഞ, ഡോ. ആശാലത, കാർഷിക കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗം പ്രൊഫസർ, ഡോ. സുമ ദിവാകർ എന്നിങ്ങനെയുള്ള വിദഗ്ധരാണ് ക്ലാസുകൾ നയിക്കുന്നത്. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി സ്വയം സഹായ സംഘങ്ങൾക്ക് വേണ്ടി  വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ഈ സൗജന്യ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനും മറ്റ് സംശയനിവാരണത്തിനും 6282936100, 85908 32179 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Web Desk

Recent Posts

സംസ്ഥാന  ട്രാൻസ്‌ജെൻഡർ കലോത്സവത്തിന്റെ<br>വിളംബര ഘോഷയാത്ര കോഴിക്കോട് നടന്നു

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ   കോഴിക്കോട് നടക്കുന്നസംസ്ഥാന  ട്രാൻസ്‌ജെൻഡർ കലോത്സവത്തിന്റെ"വിളംബര ഘോഷയാത്ര" ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു ഫ്ലാഗ്…

2 hours ago

ചെമ്പൈ സംഗീതോത്സവം :<br>സുവർണ്ണ ജൂബിലി: തിരുവനന്തപുരം വനിതാ കോളേജിൽ  സെമിനാർ നടത്തി

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആലോഷ ഭാഗമായി തിരുവനന്തപുരം ഗവ.വനിതാ കോളേജിൽ സംഗീത സെമിനാർ നടത്തി. പ്രശസ്ത…

2 hours ago

ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വിഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വിഡിയോ എഡിറ്റിംഗ്,…

3 hours ago

എസ് ബീനാമോൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ

തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി എസ് ബീനാമോൾ ചുമതലയേറ്റു. നിലവിൽ പി ആർ ഡി ഡയറക്ടേറേറ്റിൽ സെൻട്രൽ ന്യൂസ് ഡെസ്‌ക്…

3 hours ago

ഓണാഘോഷം 2025: ഫെസ്റ്റിവൽ ഓഫീസ് തുറന്നു

ലോഗോ പ്രകാശനം ചെയ്തുസംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഫെസ്റ്റിവൽ ഓഫീസ് തുറന്നു. ടൂറിസം ഡയറക്ടറേറ്റിൽ മന്ത്രിമാരായ വി. ശിവന്‍കുട്ടി,…

3 hours ago

ഈശ ഗ്രാമോത്സവം 2025-നായി 700 മത്സരാർത്ഥികൾ ഒരുങ്ങുന്നു; ഓഗസ്റ്റ് 23 മുതൽ മത്സരങ്ങൾ ആരംഭിക്കുന്നു

പ്രൊഫഷണൽ കായിക മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈശ ഗ്രാമോത്സവം എന്നത് കർഷകർ, ശുചീകരണ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, വീട്ടമ്മമാർ തുടങ്ങിയ സാധാരണ…

5 hours ago