ത്രിദിന ക്‌ളാസിക് സിനിമാ പ്രദര്‍ശനപരിപാടിക്ക് തുടക്കമായി
ലോക ക്‌ളാസിക് സിനിമകള്‍ വിശ്വമാനവികതയുടെ പ്രകാശം പരത്തുന്നവയാണെന്നും അവയുടെ ആസ്വാദനത്തിലൂടെ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരാവാന്‍ നമുക്ക് കഴിയുമെന്നും നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍ പറഞ്ഞു. ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകളുടെ ആസ്വാദനം പുതിയ രീതിയില്‍ ലോകത്തെ കാണാന്‍ പ്രേരിപ്പിക്കുകയും അവ നമ്മിലെ മാനവികതയെ ഉണര്‍ത്തുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍’ പോലുള്ള സിനിമകള്‍ ഏകാധിപത്യത്തിനും ഫാസിസത്തിനുമെതിരെ നടന്ന പോരാട്ടങ്ങള്‍ക്കൊപ്പം നിന്ന് ചാപ്‌ളിനെപ്പോലുള്ള കലാകാരന്മാര്‍ നടത്തിയ യുദ്ധവിരുദ്ധ പ്രസ്താവനയാണ്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരം പ്രസ് ക്‌ളബിലെ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന ക്‌ളാസിക് സിനിമാ പ്രദര്‍ശന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്‌ളാസിക് സിനിമകള്‍ തിയേറ്ററില്‍ തന്നെ ആസ്വദിക്കാനുള്ള അപൂര്‍വ അവസരമൊരുക്കുകയാണ് ചലച്ചിത്ര അക്കാദമി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ് ക്ലബ് പ്രസിഡന്റ് പി.ആര്‍ പ്രവീണ്‍ അധ്യക്ഷത വഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ടര്‍ ഡോ.ഇന്ദ്രബാബു, ഫാക്കല്‍റ്റി അംഗം ഡോ. ബാബു ഗോപാലകൃഷ്ണന്‍, ചലച്ചിത്ര അക്കാദമി ട്രഷറര്‍ ആര്‍.ശ്രീലാല്‍, പ്രസ് ക്‌ളബ് ട്രഷറര്‍ വിനീഷ് വി എന്നിവര്‍ പങ്കെടുത്തു..
‘ഫ്രെയിംസ് ഓഫ് ടൈം: എ ജേണി ത്രൂ ദ ഇവല്യുഷണറി ഹിസ്റ്ററി ഓഫ് സിനിമ’ എന്ന ക്‌ളാസിക് സിനിമ പ്രദര്‍ശന പരിപാടിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിലെ 25 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. ആദ്യകാല നിശ്ശബ്ദ സിനിമകള്‍, ബാറ്റില്‍ഷിപ്പ് പോട്ടെംകിന്‍, സിറ്റിസണ്‍ കെയ്ന്‍, സെവന്‍ത് സീല്‍, ഹിരോഷിമ മോണമര്‍, ദ പാഷന്‍ ഓഫ് ജോന്‍ ഓഫ് ആര്‍ക്, ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍ തുടങ്ങി 18 സിനിമകളാണ് മൂന്നു ദിവസങ്ങളിലായി അക്കാദമിയിലെ രാമു കാര്യാട്ട് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുക.
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടക്കുന്നസംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവത്തിന്റെ"വിളംബര ഘോഷയാത്ര" ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു ഫ്ലാഗ്…
ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആലോഷ ഭാഗമായി തിരുവനന്തപുരം ഗവ.വനിതാ കോളേജിൽ സംഗീത സെമിനാർ നടത്തി. പ്രശസ്ത…
സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വിഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വിഡിയോ എഡിറ്റിംഗ്,…
തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി എസ് ബീനാമോൾ ചുമതലയേറ്റു. നിലവിൽ പി ആർ ഡി ഡയറക്ടേറേറ്റിൽ സെൻട്രൽ ന്യൂസ് ഡെസ്‌ക്…
ലോഗോ പ്രകാശനം ചെയ്തുസംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഫെസ്റ്റിവൽ ഓഫീസ് തുറന്നു. ടൂറിസം ഡയറക്ടറേറ്റിൽ മന്ത്രിമാരായ വി. ശിവന്‍കുട്ടി,…
പ്രൊഫഷണൽ കായിക മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈശ ഗ്രാമോത്സവം എന്നത് കർഷകർ, ശുചീകരണ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, വീട്ടമ്മമാർ തുടങ്ങിയ സാധാരണ…