വെള്ളായണി കാർഷിക കോളേജ്, കാട്ടാക്കട ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ എട്ടു ദിവസം നീണ്ടുനിൽക്കുന്ന ഗ്രാമസഹവാസ പരിപാടി പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. തങ്ങളുടെ പഠനത്തിൻറെ ഭാഗമായി അന്യസംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ വെള്ളായണി കാർഷിക കോളേജിലെ 169 അവസാനവർഷ ബിരുദ വിദ്യാർത്ഥികളാണ് കാട്ടാക്കടയിലെ പ്ലാവൂർ ഗവൺമെൻറ് ഹൈസ്കൂളിൽ താമസിച്ചു കൊണ്ട് കർഷകർക്ക് ഉപകാരപ്രദമായ നൂതന കാർഷികപരിപാടികൾ ഉൾപ്പെടുത്തി ഗ്രാമോദയ – 2025 പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി നടത്തുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്ലാവൂർ ഗവൺമെൻറ് ഹൈസ്കൂളിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ വെള്ളായണി കാർഷിക കോളേജ് ഡീൻ ഓഫ് ഫാക്കൾട്ടി ഡോ. റോയ് സ്റ്റീഫൻ, വിജ്ഞാന വ്യാപന വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. അലൻ തോമസ്, സഹവാസ പരിപാടി കോഡിനേറ്റർ ഡോ. അർച്ചന ആർ സത്യൻ, വാർഡ് മെമ്പർമാരായ ഒ റാണി ചന്ദ്രിക, ശുഭ ജെ, ദിവ്യ എ, കെ വി ശ്യാം, കാട്ടാക്കട കൃഷി ഓഫീസർ അദ്രിക ബി.വി., വിദ്യാർത്ഥി പ്രതിനിധികളായ സാറ ചിന്നു സാം, നവാഫ് വി. എന്നിവർ സംസാരിച്ചു. കാട്ടാക്കട പഞ്ചായത്തിലെ ഇരുപതോളം കർഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഗ്രാമോദയയുടെ ഭാഗമായി പ്ലാവൂർ ഹൈസ്കൂളിൽ വച്ച് രാവിലെ കൂൺ കൃഷി പരിശീലനം നടത്തി. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. മെയ് 7ന് നടക്കുന്ന സമാപന സമ്മേളനം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…
വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു.ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ…
സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററിൽ…
സ്കോട്ട്ലാൻഡ്: 2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ…