രാജാ രവിവർമ്മയുടെ സ്മരണകൾക്ക് പ്രണാമമർപ്പിച്ച് മ്യൂസിക്കൽ ആൽബം

വിശ്വോത്തര ചിത്രകാരൻ രാജാ രവിവർമ്മയുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് സൂര്യാംശു ക്രിയേഷൻസിൻ്റെ ബാനറിൽ വി കെ കൃഷ്ണകുമാർ നിർമ്മിച്ച് പ്രശസ്ത ചിത്രകാരൻ എസ് എൻ ശ്രീപ്രകാശ് സംവിധാനം ചെയ്ത “പ്രണാമം “മ്യൂസിക്കൽ ആൽബം പ്രകാശിതമായി.

പ്രശസ്ത തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണനാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

രാജാ രവിവർമ്മയുടെ ജനനവും കിളിമാനൂർ കൊട്ടാരത്തിലെ അന്ത്യനിമിഷങ്ങളും ഒപ്പം ചിത്രശാലയിലും കൊട്ടാരക്കെട്ടിലും ഇപ്പോഴും നിറഞ്ഞുനില്ക്കുന്ന മഹാനായ ചിത്രകാരൻ്റെ അദൃശ്യ സാന്നിധ്യം അദ്ദേഹത്തിൻ്റെ പിൻതലമുറക്കാരനും സംഗീതജ്ഞനുമായ കിളിമാനൂർ രാമവർമ്മ തമ്പുരാൻ്റെ ഇരട്ട വേഷത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നു. ഈ ദൃശ്യകാവ്യത്തിൽ കിളിമാനൂർ രാമവർമ്മ തമ്പുരാന് പുറമെ മായാ കെ വർമ്മ, വി കെ കൃഷ്ണകുമാർ, കല്ലറ മുരളി, മാസ്റ്റർ അക്ഷിത് എന്നിവരും കഥാപാത്രങ്ങളാകുന്നു.

ചരിത്ര പ്രസിദ്ധമായ കിളിമാനൂർ കൊട്ടാരത്തിൻ്റെ ശില്പസൗന്ദര്യവും കൊട്ടാര പരിസരത്തെ കാവുകളുടെ ഹരിതഭംഗിയും ഈ സംഗീതശില്പത്തെ മനോഹരമായൊരു ദൃശ്യവിരുന്നാക്കി മാറ്റിയിരിക്കുന്നു.

ബാനർ- സൂര്യാംശു ക്രിയേഷൻസ്, നിർമ്മാണം- വി കെ കൃഷ്ണകുമാർ, സംവിധാനം – എസ് എൻ ശ്രീപ്രകാശ്, ഛായാഗ്രഹണം എഡിറ്റിംഗ് – അയ്യപ്പൻ എൻ, ഗാനരചന – മായ കെ വർമ്മ, സംഗീതം, ആലാപനം – രാമവർമ്മ തമ്പുരാൻ (കിളിമാനൂർ കൊട്ടാരം), മിക്സിംഗ്,മാസ്റ്ററിംഗ് – രാജീവ് ശിവ, സ്റ്റുഡിയോ- നിസര (തിരുവനന്തപുരം), കല- എസ് എൻ ശ്രീപ്രകാശ്, ലിജിൻ സി ബാബു, വിപിൻ വിജയകുമാർ, ചമയം – സിനിലാൽ, വിഷ്ണു, പ്രീതി, കീബോർഡ് & റിഥം – രാജീവ് ശിവ, ഇലക്ട്രിക് ഗിറ്റാർ, അക്കോസ്റ്റിക് ഗിറ്റാർ, ബേയ്സ് ഗിറ്റാർ – സുധേന്ദു രാജ്, അസ്സോസിയേറ്റ് ക്യാമറ – പ്രജിത്ത്, സ്റ്റിൽസ് – അരുൺ വിശ്വൽ, ലൈറ്റ് യൂണിറ്റ് – എ സി എ ഫിലിംസ്, അരുൺലാൽ, അനീഷ്, വിവേക്, വിഷ്ണു, ഡ്രോൺ – രാഹുൽ കൃഷ്ണ, എ ഐ – യുഹബ് ഇസ്മയിൽ, വി എഫ് എക്സ്- ജയൻ കീഴ്പേരൂർ, പോസ്റ്റർ ഡിസൈൻ- പ്രവീൺ ആറ്റിങ്ങൽ, പി ആർ ഓ – അജയ് തുണ്ടത്തിൽ.

Web Desk

Recent Posts

പോഷ് ആക്ടിന്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കും: പി. സതീദേവി

പോഷ് ആക്ട് നിയമത്തിൻ്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കുമെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി. അത്രത്തോളം…

57 minutes ago

ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രവിമാനം തകർന്നു വീണു

അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ…

1 hour ago

പാലിയേറ്റീവ് കെയര്‍ രോഗിയ്ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി

വ്യാജ ഡോക്ടര്‍ക്കെതിരെ ശക്തമായ നടപടിയുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്തിരുവനന്തപുരം: കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയ കോഴിക്കോട്ടെ വ്യാജ ഡോക്ടര്‍ക്കെതിരെ നടപടി…

2 hours ago

സ്വരാജിന്റെ തിരഞ്ഞെടുപ്പ് പര്യടനം രാമംകുത്തിൽ നിന്ന് ആരംഭിച്ചു

കെ. കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.നിലമ്പൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) സ്ഥാനാർത്ഥി എം. സ്വരാജിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ്…

3 hours ago

പരിസ്ഥിതി ദിന വാരാഘോഷങ്ങൾക്ക് സമാപനം കുറിച്ചു

കേരള പ്രദേശ് കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി  ജൂൺ 5 മുതൽ 10 വരെ സംഘടിപ്പിച്ച പരിസ്ഥിതി ദിന…

3 hours ago

പട്ടം താണുപിള്ള മെമ്മോറിയൽ കോളേജിന് NAAC അക്രഡിറ്റേഷൻ

തിരുവനന്തപുരം കോവളം നിയോജക മണ്‌ഡലത്തിൽ സ്ഥിതി ചെയ്യുന്ന മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ കോളേജ് ഓഫ് എഡ്യൂക്കേഷൻ ദേശീയ നിലവാരമുള്ള…

5 hours ago