നെടുമങ്ങാട്: കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് വർഷങ്ങളായി രാത്രി എട്ടുമണിക്ക് ഉണ്ടായിരുന്ന വേങ്കവിള- വേട്ടം പള്ളി – മൂഴി സർവീസും, നെടുമങ്ങാട് നിന്ന് പുത്തൻ പാലം വഴി മുതുവിള യിലേക്ക് ഉണ്ടായിരുന്ന സർവീസിനു പകരം പനവൂരിലേക്ക് രാത്രി 9 മണിക്ക് സർവീസ് ആരംഭിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെയും, ഗാന്ധിയൻ കർമ്മവേദിയുടെയും ആഭിമുഖ്യത്തിൽ സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു വിന്റ നേതൃത്വത്തിൽ കെഎസ്ആർടിസി നെടുമങ്ങാട് എ.ടി. ഒ. ഷെസിൻ ആർജെയ്ക്ക് നിവേദനം നൽകി. നിവേദക സംഘത്തിൽ മുൻ നെടുമങ്ങാട് മുനിസിപ്പൽ ചെയർമാൻ കെ സോമശേഖരൻ നായർ, നെടുമങ്ങാട് ശ്രീകുമാർ, പുലിപ്പാറ യൂസഫ്, നിബിൻ, ജഗൻ, നിബിൻ വി എന്നിവരും ഉണ്ടായിരുന്നു. പരാതി അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് നിവേദക സംഘത്തിന് എ ടി ഒ ഉറപ്പുനൽകി.
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…