ലോക മാതൃദിനത്തില്‍ (11th May 2025 ഞായറാഴ്‌ച) സ്വന്തം അമ്മയുടെ ഓർമ്മയ്ക്കു മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ‘അമ്മ ചിരിക്കായി‘ വിമാനയാത്ര സ്വപ്‌നമായി കരുതുന്നതും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നതുമായ അമ്മമാർക്കായി ഗീത് ഇന്റര്‍നാഷണല്‍ ടൂര്‍സ് ആന്‍ഡ് ട്രാവെല്‍സ് സൗജന്യ വിമാനയാത്ര ഒരുക്കി. കഴിഞ്ഞ 14 വർഷക്കാലമായി ഉള്ളൂർ – ആക്കുളം റോഡിൽ പ്രവർത്തിച്ചു വരുന്ന GEETH INTERNATIONAL TOURS AND TRAVELS എന്ന സ്ഥാപനത്തിൻ്റെ Managing Partners ആയ ഗീതാ രാധാകൃഷ്‌ണനും, രാധാകൃഷ്ണനുമാണ് യാത്ര സംഘടിപ്പിച്ചത്.
60 നും 70 നും ഇടയ്ക്ക് പ്രായമുള്ള അമ്മമാർക്കാണ് ഈ അവസരം ഒരുക്കിയത്. ലഭിച്ച അപേക്ഷകളിൽ നിന്ന് 20 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്‌ത്‌തിൽ നിന്നും 10 അമ്മമാരെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ശംഖുമുഖം എയർപോർട്ടിൽ നിന്നും 11th May 2025 ന് രാവിലെ പുറപ്പെട്ട് കൊച്ചിയിലേയ്ക്ക് വിമാനയാത്രയും കഴിഞ്ഞ് വൈകുന്നേരം കപ്പൽ യാത്രയും ക്രൂയിസില്‍ ഡിന്നറും കഴിഞ്ഞു അടുത്ത ദിവസം രാവിലെ കൊച്ചിയിലെ മനോഹരമായ കാഴ്‌ചകളും ഒപ്പം മെട്രോ റെയിലും ആസ്വദിച്ച് രാത്രി 7:30 ഉള്ള വന്ദേഭാരത് ട്രെയിനിൽ ആയിരുന്നു തിരുവനന്തപുരത്തേയ്ക്ക് എത്തിയത്.
അമ്മമാരുടെ യാത്ര ചെലവുകളും, താമസ സൗകര്യവും ഭക്ഷണവും മറ്റ് എല്ലാ ചെലവുകളും പൂർണമായും Geeth International Tours & Travels ആണ് വഹിച്ചത്.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…