കെസിഎ – എൻ.എസ്.കെ ടി20  ചാമ്പ്യൻഷിപ്പിന്  തുടക്കം, ആലപ്പുഴയ്ക്കും തൃശൂരിനും വിജയം

തിരുവനന്തപുരം: മൂന്നാമത് കെസിഎ – എൻ.എസ്.കെ ടി20 ചാമ്പ്യൻഷിപ്പിന് തിരുവനന്തപുരത്ത് തുടക്കമായി. ആദ്യ ദിവസത്തെ മല്സരങ്ങളിൽ തൃശൂരും ആലപ്പുഴയും ജയിച്ചു. ആലപ്പുഴ ഇടുക്കിയെ 28 റൺസിനും തൃശൂർ കാസർകോടിനെ ഒൻപത് വിക്കറ്റിനുമാണ് തോല്പിച്ചത്.

ആദ്യ മല്സരത്തിൽ വിഷ്ണുരാജിൻ്റെ തകർപ്പൻ ഇന്നിങ്സാണ് ആലപ്പുഴയ്ക്ക് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആലപ്പുഴ വിഷ്ണുരാജിൻ്റെ ഇന്നിങ്സിൻ്റെ മികവിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. 53 പന്തുകളിൽ എട്ട് ഫോറും മൂന്ന് സിക്സുമടക്കം 80 റൺസാണ് വിഷ്ണുരാജ് നേടിയത്. ആകാശ് പിള്ള 39 റൺസും നേടി. ഇരുവരും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 99 റൺസ് പിറന്നു. ഇടുക്കിയ്ക്ക് വേണ്ടി ക്യാപ്റ്റൻ അഖിൽ സ്കറിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇടുക്കിയ്ക്ക് വേണ്ടി 33 റൺസെടുത്ത വിഷ്ണു ബാബുവും 34 റൺസെടുത്ത ആനന്ദ് ജോസഫും മാത്രമാണ് തിളങ്ങിയത്.  ജോബിൻ ജോബി 21ഉം അഖിൽ സ്കറിയ 12ഉം റൺസെടുത്ത് പുറത്തായി. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് മാത്രമാണ് ഇടുക്കിയ്ക്ക് നേടാനായത്. ആലപ്പുഴയ്ക്ക് വേണ്ടി വിധുൻ വേണുഗോപാൽ മൂന്നും ബാലു ബാബു രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

രണ്ടാം മല്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കാസർഗോഡിന് 20 ഓവറിൽ എട്ട് വിക്കറ്റിന് 128 റൺസ് മാത്രമാണ് നേടാനായത്. 52 റൺസെടുത്ത അൻഫൽ മാത്രമാണ് കാസർഗോഡ് ബാറ്റിങ് നിരയിൽ തിളങ്ങിയത്. അഹ്മദ് ഇഹ്തിഷാം 28 റൺസെടുത്തു. തൃശൂരിന് വേണ്ടി ഷറഫുദ്ദീൻ മൂന്നും അർജുൻ വേണുഗോപാൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് 10 റൺസെടുത്ത അരുണിൻ്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ആകർഷും റിയ ബഷീറും ചേർന്ന കൂട്ടുകെട്ട് അനായാസ വിജയമൊരുക്കി. ആകർഷ് 53ഉം റിയ ബഷീർ 60 റൺസുമായി പുറത്താകാതെ നിന്നു. 16 പന്തുകൾ ബാക്കി നില്ക്കെ തൃശൂർ ലക്ഷ്യത്തിലെത്തി.

തിുവനന്തപുരം തുമ്പ സെൻ്റ് സേവിയേഴ്സ് കോളേജ് ഗ്രൌണ്ടിലാണ് മല്സരങ്ങൾ നടക്കുന്നത്. 15 ടീമുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് മല്സരങ്ങൾ. എ ഗ്രൂപ്പിൽ ആലപ്പുഴ, തൃശൂർ, മലപ്പുറം, കാസർഗോഡ്, ഇടുക്കി ടീമുകളും ബി ഗ്രൂപ്പിൽ തിരുവനന്തപുരം, കണ്ണൂർ,കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട ടീമുകളും സി ഗ്രൂപ്പിൽ എറണാകുളം, കൊല്ലം, വയനാട്, കോട്ടയം, കംബൈൻഡ് ഡിസ്ട്രിക്ട് എന്നീ ടീമുകളുമാണ് ഉള്ളത്.

വിഷ്ണു രാജ്
റിയ ബഷീർ
Web Desk

Recent Posts

പോഷ് ആക്ടിന്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കും: പി. സതീദേവി

പോഷ് ആക്ട് നിയമത്തിൻ്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കുമെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി. അത്രത്തോളം…

57 minutes ago

ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രവിമാനം തകർന്നു വീണു

അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ…

1 hour ago

പാലിയേറ്റീവ് കെയര്‍ രോഗിയ്ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി

വ്യാജ ഡോക്ടര്‍ക്കെതിരെ ശക്തമായ നടപടിയുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്തിരുവനന്തപുരം: കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയ കോഴിക്കോട്ടെ വ്യാജ ഡോക്ടര്‍ക്കെതിരെ നടപടി…

2 hours ago

സ്വരാജിന്റെ തിരഞ്ഞെടുപ്പ് പര്യടനം രാമംകുത്തിൽ നിന്ന് ആരംഭിച്ചു

കെ. കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.നിലമ്പൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) സ്ഥാനാർത്ഥി എം. സ്വരാജിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ്…

3 hours ago

പരിസ്ഥിതി ദിന വാരാഘോഷങ്ങൾക്ക് സമാപനം കുറിച്ചു

കേരള പ്രദേശ് കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി  ജൂൺ 5 മുതൽ 10 വരെ സംഘടിപ്പിച്ച പരിസ്ഥിതി ദിന…

3 hours ago

പട്ടം താണുപിള്ള മെമ്മോറിയൽ കോളേജിന് NAAC അക്രഡിറ്റേഷൻ

തിരുവനന്തപുരം കോവളം നിയോജക മണ്‌ഡലത്തിൽ സ്ഥിതി ചെയ്യുന്ന മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ കോളേജ് ഓഫ് എഡ്യൂക്കേഷൻ ദേശീയ നിലവാരമുള്ള…

5 hours ago