വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ് ല, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ജി വി രചനയും സംവിധാനവും നിർവ്വഹിച്ച “നേരറിയും നേരത്ത് ” മേയ് 30 നെത്തുന്നു. എസ് ചിദംബരകൃഷ്ണനാണ് നിർമ്മാണം.
ഒരു സമ്പന്ന കുടുംബത്തിലെ അംഗവും പ്രമുഖ വ്യവസായി രാഘവൻ നമ്പ്യാരുടെ മകളുമാണ്, എം ബി ബി എസ് വിദ്യാർത്ഥിനി യായ അപർണ. ഒരു മിഡിൽ ക്ലാസ്സ് ക്രിസ്ത്യൻ കുടുംബത്തിലെ സണ്ണിയുമായി അപർണ തീവ്രമായ പ്രണയത്തിലാണ്. അതിനെ തുടർന്ന് പല ഭാഗത്തു നിന്നും എതിർപ്പുകൾ ഉണ്ടാകുന്നു.എന്നാൽ എല്ലാത്തിനും അപർണയുടെ ഒപ്പം എം ബി ബി എസ് വിദ്യാർത്ഥികളായ അഭിലാഷ്, മീനാക്ഷി, രമ്യ, മായ ടീച്ചർ എന്നിവർ ഒരു വൻ ശക്തി ആയി നിലകൊള്ളുന്നു. സ്നേഹനിധിയായ അച്ഛന്റെ പെട്ടെന്നുള്ള നിറം മാറ്റം അവളിൽ ഞെട്ടൽ ഉണ്ടാക്കുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള തിരിച്ചടികളാണ് അവൾക്ക് നേരിടേണ്ടി വരുന്നത്. യാദൃച്ഛികമായാണ് അശ്വിൻ എന്നൊരു ചെറുപ്പക്കാരൻ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. പിന്നെ അവൾ നേരിടുന്നത് ഞെട്ടിക്കുന്ന ഒരു ദുരന്തമാണ്. അതിന് കാരണക്കാരായവരെ തൻ്റേതായ നൂതന രീതികളിലൂടെ അപർണ എങ്ങനെ നേരിടുന്നു എന്നതാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.
മറ്റു കഥാപാത്രങ്ങളെ എസ് ചിദംബരകൃഷ്ണൻ, രാജേഷ് അഴിക്കോടൻ, എ വിമല, ബേബി വേദിക, നിഷാന്ത് എസ് എസ്, സുന്ദരപാണ്ഡ്യൻ, ശ്വേത വിനോദ് നായർ, അപർണ വിവേക്, ഐശ്വര്യ ശിവകുമാർ, നിമിഷ ഉണ്ണികൃഷ്ണൻ, കലസുബ്രമണ്യൻ എന്നിവർ അവതരിപ്പിക്കുന്നു.
ബാനർ – വേണി പ്രൊഡക്ഷൻസ്, നിർമ്മാണം – എസ് ചിദംബരകൃഷ്ണൻ, രചന, സംവിധാനം – രഞ്ജിത്ത് ജി വി, കോ – പ്രൊഡ്യൂസർ, ഫിനാൻസ് കൺട്രോളർ – എ വിമല, ഛായാഗ്രഹണം – ഉദയൻ അമ്പാടി, എഡിറ്റിംഗ് – മനു ഷാജു, ഗാനരചന – സന്തോഷ് വർമ്മ, സംഗീതം – ടി എസ് വിഷ്ണു, ആലാപനം – രഞ്ജിത്ത് ഗോവിന്ദ്, ഗായത്രി രാജീവ്, ദിവ്യ നായർ, പശ്ചാത്തലസംഗീതം – റോണി റാഫേൽ, പ്രൊഡക്ഷൻ കൺട്രോളർ – കല്ലാർ അനിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ബിനീഷ് ഇടുക്കി, കല – അജയൻ അമ്പലത്തറ, കോസ്റ്റ്യും – റാണ പ്രതാപ്, ചമയം – അനിൽ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, സഹസംവിധാനം – അരുൺ ഉടുമ്പുൻചോല, ബോബി, സംവിധാന സഹായികൾ – അലക്സ് ജോൺ, ദിവ്യ ഇന്ദിര, വിതരണം – ശുഭശ്രീ സ്റ്റുഡിയോസ്, ഡിസൈൻസ് – റോസ്മേരി ലില്ലു, സ്റ്റിൽസ് – നൗഷാദ് കണ്ണൂർ, പിആർഓ – അജയ് തുണ്ടത്തിൽ.
ആലംകോട് : ആലംകോട് ഗവ.എൽപിഎസിലെ വിദ്യാർത്ഥികൾ സ്കൂൾ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പിരപ്പമൺ പാടശേഖരം സന്ദർശിച്ചു. "നന്നായി ഉണ്ണാം"എന്ന പാഠഭാഗവുമായി…
17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ: പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ബിരുദധാരികളുടെ ഓര്‍മ്മകള്‍ പകര്‍ത്തി 13 ചിത്രങ്ങള്‍കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025…
തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യുസിലെ സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന ശോഭാ ശേഖറിന്റെ സ്മരണാര്‍ത്ഥം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശോഭാ…
കൊച്ചി : കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യയിൽ അറസ്റ്റിലായ റമീസിന്റെ മാതാപിതാക്കളെ അന്വേഷണ സംഘം തമിഴ്നാട് സേലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.…
'കേരളം കണികണ്ടുണരുന്ന നന്മ' എന്ന മിൽമ ഒരു പുതിയ ഉൽപ്പന്നം കൂടി വിപണിയിൽ ഇറക്കുന്നു. സ്വകാര്യ കമ്പനികളുമായുള്ള മത്സരം മറികടന്ന്…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് (കെ.സി.എൽ) മുന്നോടിയായി അദാണി ട്രിവാൻഡ്രം റോയൽസ് ടീമിൻ്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത്…