Categories: KERALANEWS

.സി.എയുടെ  ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മ്മാണോദ്ഘാടനം 25ന്

കൊല്ലം:  കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ അന്തരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. പത്ത് ഏക്കര്‍ വിസ്തൃതിയില്‍  കെസിഎയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്റ്റേഡിയം ഒരുങ്ങുന്നത്. 56 കോടി രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഈ മാസം 25 ന് രാവിലെ 11ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വ്വഹിക്കും. മന്ത്രി ജെ.ചിഞ്ചു റാണി, കൊടിക്കുന്നില്‍ സുരേഷ് എം.പി, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ്, കെ.സി. എ സെക്രട്ടറി വിനോദ് എസ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.


ആദ്യഘട്ടത്തില്‍ 21 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുക. കെസിഎ ആദ്യമായി നിര്‍മ്മിക്കുന്ന ഗ്രീന്‍ റേറ്റിങ് ഫോര്‍ ഇന്‍ഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്മെന്റ് (GRIHA) അംഗീകൃത സ്റ്റേഡിയം കൂടിയാണ് എഴുകോണിലേത്.2026 അവസാനത്തോടെ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിക്കും. കൊല്ലം ജില്ലയിലെ കായിക ഭൂപടത്തില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്ന സ്റ്റേഡിയം ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഭാവിയില്‍ വേദിയാകും. 2015-16 കാലയളവില്‍ കെസിഎ ഏറ്റെടുത്ത സ്ഥലം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 60 കിലോ മീറ്റര്‍ അകലെയാണ്.

അഭ്യന്തര മത്സരങ്ങള്‍ നടത്താനുള്ള  150 മീറ്റര്‍ വ്യാസമുള്ള  ക്രിക്കറ്റ്  ഗ്രൗണ്ട്, കളിക്കാരുടെ ഡ്രസ്സിംഗ് റൂം ഉള്‍പ്പെടുന്ന   ആധുനിക പവലിയന്‍, ഓപ്പണ്‍ എയര്‍ ആംഫി തീയേറ്റര്‍ മാതൃകയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഗാലറി, മികച്ച സൗകര്യങ്ങളുള്ള ഓഫീസ് ബ്ലോക്ക്, ഔട്ട് ഡോര്‍ നെറ്റ് പ്രാക്ടീസ് സൗകര്യം, ഏത് കാലാവസ്ഥയിലും പരിശീലനം നടത്താവുന്ന ഇന്‍ഡോര്‍ പ്രാക്ടീസ് സംവിധാനം, മറ്റ് കായികയിനങ്ങൾക്കുള്ള സൗകര്യങ്ങൾ,  അത്യാധുനിക ജിംനേഷ്യം, വിശാലമായ കാര്‍ പാര്‍ക്കിംഗ് എന്നീ  സൗകര്യങ്ങള്‍ ഉണ്ടായിരിക്കുമെന്ന് കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് അറിയിച്ചു. 


കെസിഎയുടെ പരിസ്ഥിതി സൗഹൃദ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുതായി  നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തില്‍  മഴവെള്ള സംഭരണിയും ഒരുക്കും. കൂടാതെ, സ്റ്റേഡിയത്തിന് സമീപത്തുള്ള നീര്‍ചാലുകളുടെയും ചുറ്റുമുള്ള മരങ്ങളുടെയും സംരക്ഷണം ഉറപ്പാക്കിയുള്ളതാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ രീതി.

കേരളത്തിന്റെ കായികരംഗം മികവുറ്റതാക്കുന്നതിനും സുസ്ഥിര വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിനും കെസിഎ പ്രതിജ്ഞാബദ്ധമാണെന്നും ഇതിന്റെ ഉത്തമ ഉദാഹരണമാണ് എഴുകോണിലെ സ്റ്റേഡിയമെന്നും കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു. ഈ പദ്ധതിയിലൂടെ ജില്ലയിലെ കായിക മേഖലയുടെ ദീര്‍ഘകാല ആവശ്യം നിറവേറ്റുക മാത്രമല്ല, പരിസ്ഥിതി സംരക്ഷണവും കെസിഎ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Web Desk

Recent Posts

AMICS ന്റെ കമ്പ്യൂട്ടർ പരിശീലന സ്ഥാപനം തിരുവല്ലയിൽ

കമ്പ്യൂട്ടർ സയൻസ് പരിശീലന സ്ഥാപനമായ AMICS തിരുവല്ലയിൽ ഉദ്ഘാടനം ചെയ്തു. എം എൽ എ ശ്രീ മാത്യു ടി തോമസ്…

1 hour ago

കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ അറുപതാം വാർഷിക ആഘോഷം ഇന്ന് തിരുവനന്തപുരത്ത്

കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ചരിത്രം തുടങ്ങുന്നത് 1965 ജൂലൈ 5 നു ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ആരംഭത്തോടെയാണ്. 2025…

2 days ago

മരിയൻ എൻജിനിയറിങ് കോളേജിൽ കോസ്റ്റൽ എൻജിനിയറിംഗ് സെന്റർ ആരംഭിച്ചു

കഴക്കൂട്ടം: തീരദേശ വികസനത്തിൽ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മരിയൻ എൻജിനീയറിങ് കോളേജിൽ ആരംഭിച്ച സെൻറർ ഫോർ കോസ്റ്റൽ എൻജിനീയറിങ്ങ്…

3 days ago

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനികപുരസ്കാരം കൃതികള്‍ ജൂലൈ 15 വരെ സമര്‍പ്പിക്കാം

ഒരു ലക്ഷം രൂപ വീതമുള്ള രണ്ടു പുരസ്കാരവുംഅമ്പതിനായിരം രൂപ വീതമുള്ള ഗവേഷണപുരസ്കാരവുംതിരുവനന്തപുരം : എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്കാരം,…

3 days ago

യുവത്വത്തിൻ്റെ ആഘോഷം നിറച്ച് കിരാത പൂർത്തിയായി. സംവിധാനം റോഷൻ കോന്നി

യുവതലമുറയുടെ ചൂടും തുടിപ്പും ചടുലതയും ഉൾപ്പെടുത്തി ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രം "കിരാത" ചിത്രീകരണം പൂർത്തിയായി. കോന്നി, അച്ചൻകോവിൽ എന്നിവിടങ്ങളായിരുന്നു…

4 days ago

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന് ഉപകരണങ്ങൾ സംഭാവന ചെയ്ത് യുഎസ് ടി

തിരുവനന്തപുരം, 2025 ജൂലായ് 03: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ  യുഎസ് ടി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ…

4 days ago