പ്ലാറ്റിനം ജൂബിലി- മില്ലറ്റ് ദിനാചരണവും വാഴ കൃഷി സെമിനാറും നടത്തി

വെള്ളായണി കാർഷിക കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മില്ലറ്റ് ദിനാചരണവും വാഴകൃഷി സെമിനാറും ഫീൽഡ് ഡേയും സംഘടിപ്പിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡും കാർഷിക കോളേജിലെ വിളപരിപാലനവിഭാഗവും സംയുക്തമായാണ് മില്ലറ്റ് ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്രീയ മില്ലറ്റ് പരിശീലനവും പാചക മത്സരവും നടത്തിയത്. ദക്ഷിണ മേഖല പ്രാദേശിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ശാലിനി പിള്ള അധ്യക്ഷയായ ചടങ്ങിൽ മില്ലറ്റ് വിളവെടുപ്പ് നടത്തിക്കൊണ്ട്  കാർഷിക കോളേജ്  ഡീൻ ഡോ. റോയ് സ്റ്റീഫൻ മില്ലറ്റ് ദിനാചരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാർഷിക കോളേജ് അധ്യാപകരായ ഡോ. സുമ ദിവാകർ, ഡോ. ബീന ആർ, ഡോ. അമീന എം, ഡോ. സുഷ വിഎസ്, ഡോ. ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള ഹൈടെക് അംഗൻവാടി അധ്യാപികയായ ജന്നറ്റ് മില്ലറ്റ് കൃഷിയെ കുറിച്ചും പോഷക പ്രദമായ മില്ലറ്റ് വിഭവങ്ങൾ തയ്യാറാക്കുന്നതിനെ കുറിച്ചും അനുഭവം പങ്കുവെച്ചു. പരിശീലനത്തിൽ പങ്കെടുത്തവർക്ക് മില്ലറ്റ് വിത്തുകൾ വിതരണം ചെയ്തു. കൂടാതെ കാർഷിക കോളേജിലെ പ്ലാറ്റിനം ജൂബിലി കാർഷിക പ്രദർശനവും മില്ലറ്റ് മ്യൂസിയവും സന്ദർശിക്കുവാനുള്ള അവസരവും ലഭിച്ചു. പാചക മത്സരത്തിൽ സമ്മാനാർഹരായ ലിജി വിജു, മഞ്ജു വിജി, ഐശ്വര്യ എന്നിവർക്ക് ഡോ. ശാലിനി പിള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

കാർഷിക കോളേജ് ഇൻസ്ട്രക്ഷണൽ ഫാമിന്റെ നേതൃത്വത്തിലാണ് വാഴകൃഷി സെമിനാറും ഫീൽഡ് ഡേയും സംഘടിപ്പിച്ചത്. വാഴക്കൃഷിയെ പറ്റിയും വാഴയുടെ ജനിതക  സമ്പത്ത്  സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ പറ്റിയും സെമിനാറിൽ ചർച്ച ചെയ്തു. സെമിനാറിനോടനുബന്ധിച്ച് ഫീൽഡ് സന്ദർശനവും നടീൽ വസ്തുക്കളുടെ വിതരണവും നടന്നു. പരിശീലന പരിപാടികൾ കർഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

15 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

15 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

16 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

16 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago