സ്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്‌പിജി) ആണ് പെട്ടി സ്ഥാപിക്കുന്നത്. ഇതിന്റെ ചുമതല പൊലീസിനായിരിക്കും. ഓരോ സ്‌കൂളിനും ഒരു പൊലീസ് ഉദ്യോഗസ്ഥന് ചുമതലയും നൽകും. ലഹരി മാഫിയയിൽനിന്നും മറ്റും വിദ്യാർഥികൾക്ക് സുരക്ഷ നൽകാൻ മുഖ്യമന്ത്രി സ. പിണറായി വിജയന്റെ നിർദേശപ്രകാരമാണ് പുതിയ അധ്യയനവർഷം സ്‌കൂളുകളിൽ എസ്‌പിജി രൂപീകരിക്കുന്നത്.
വിദ്യാർഥികൾക്ക് പേര് വെച്ചും അല്ലാതെയും പെട്ടികളിൽ പരാതികൾ എഴുതിയിടാം. വിവരങ്ങൾ രഹസ്യമായി കൈകാര്യം ചെയ്യും. മാസത്തിൽ ഒരു തവണ പെട്ടിതുറക്കും. എസ്‌പിജിയുടെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനാകും ഇവ തുറക്കുക. സ്‌കൂളിൽ പരിഹരിക്കേണ്ടവ അവിടെ പരിഹരിക്കും. ഗൗരവമുള്ള പരാതികളിൽ ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കും. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടവ അവർക്ക് കൈമാറും. സ്‌കൂളിൽ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റവും വിദ്യാർഥികൾക്ക് പരാതിപ്പെട്ടിയിലൂടെ അറിയിക്കാം.
ഒരു പൊലീസ് സ്‌റ്റേഷൻ അതിർത്തിയിലെ ഓരോ സ്‌കൂളിന്റെയും ചുമതല ആ സ്‌റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനാകും. അംഗസംഖ്യ കുറഞ്ഞ സ്‌റ്റേഷനാണെങ്കിൽ ഒരാൾക്ക് ഒന്നിലേറെ സ്‌കൂളുകളുടെ ചുമതല കൈമാറും. സ്‌കൂളും പരിസരവും കേന്ദ്രീകരിച്ച് ഇന്റലിജൻസ് വർക്കും ഇവർ നോക്കും. ലഹരി അടക്കമുളള മാഫിയകളുടെ സാന്നിധ്യം സ്‌കൂളുകളിൽനിന്ന് തുടച്ചു നീക്കുകയാണ് എസ്‌പിജിയുടെ ലക്ഷ്യം.
കുട്ടികളിലും കൗമാരക്കാരിലും കണ്ടുവരുന്ന ആക്രമണോത്സുകതയും ലഹരി ഉപയോഗവും തടയാൻ ലക്ഷ്യമിട്ടാണ് എസ്‌പിജി രൂപീകരിക്കുന്നത്. പൊലീസ്, എക്‌സൈസ്, പഞ്ചായത്ത്, പിടിഎ, രക്ഷകർതൃ സമിതി, അധ്യാപകർ, തദ്ദേശഭരണ പ്രതിനിധി തുടങ്ങിയവ ഉൾപ്പെട്ടവയാണ് എസ്‌പിജി.
വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…
ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…
നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…
തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…
'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…
കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ…