ഈ അധ്യയന വർഷം മുതൽ സ്‌കൂളുകളിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കും ഊന്നൽ: മന്ത്രി വി ശിവൻകുട്ടി

ഈ അധ്യയന വർഷം മുതൽ സ്‌കൂളുകളിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ മികച്ച പരിസ്ഥിതി ക്ലബ്ബുകൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ പാഠഭാഗ കേന്ദ്രീകൃത ശാസ്ത്രീയ പഠനത്തിലേക്ക് മാത്രമല്ല, പ്രതിബദ്ധതയും മൂല്യബോധവും നിറഞ്ഞ ജീവിതത്തിലേക്കാണ്  രൂപാന്തരപ്പെടുത്തുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബുകൾ വഴിയുള്ള പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്.

2024 ജൂൺ മുതൽ ഡിസംബർ വരെ സ്‌കൂളുകൾക്ക് സമ്പൂർണമായി മാറ്റം വരുത്തുന്ന വിധത്തിൽ തന്നെ നിരവധി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടത് അതിന്റെ തെളിവാണ്. ആരോഗ്യകരമായ ജീവിതശൈലി, സുസ്ഥിര ഭക്ഷണരീതി, മാലിന്യനിയന്ത്രണം, ഇ-വേസ്റ്റ് കുറയ്ക്കൽ, ജല-ഊർജ സംരക്ഷണം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗ നിയന്ത്രണം എന്നിങ്ങനെയുള്ള ഏഴു പ്രധാന തീമുകളെ അടിസ്ഥാനമാക്കിയുള്ള ഈ പ്രവർത്തനങ്ങൾ കുട്ടികളുടെ മനസ്സിൽ പാരിസ്ഥിതിക ബോധം വളർത്താൻ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് വിജയികളായ സ്കൂളുകൾക്കുള്ള പുരസ്കാര വിതരണം സംഘടിപ്പിക്കുന്നത്.ക്ലീൻ കേരള കമ്പനി ഒന്നാം സ്ഥാനം നേടിയവർക്ക് 25,000 രൂപ വീതം, ശുചിത്വ മിഷൻ രണ്ടാം സ്ഥാനം നേടിയവർക്ക് 15,000 രൂപ വീതം, വ്യവസായ വകുപ്പ് മൂന്നാം സ്ഥാനം നേടിയവർക്ക് 10,000 രൂപ വീതം പുരസ്‌കാരങ്ങൾ നൽകി ഈ പരിശ്രമങ്ങൾക്ക് പ്രോത്സാഹനം നൽകിയിട്ടുണ്ട്. പ്രകൃതിവിഭവങ്ങൾ കരുതലോടെ ഉപയോഗിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

5 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

5 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

5 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

3 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

3 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

3 weeks ago