കുട്ടികൾക്ക് റോട്ടറി ക്ലബ് വക പഠനോപകരണങ്ങൾ നൽകി

തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ പ്രവർത്തിക്കുന്ന സങ്കൽപ് ഹബ് ഫോർ എംപവർ മെന്റ് ഓഫ് വിമൻന്റെ നേതൃത്വത്തിൽ റോട്ടറി ക്ലബ് ഓഫ്  ട്രിവാൻഡ്രം ക്യാപ്പിറ്റൽ  സ്പോൺസർ ചെയ്ത ബാഗും പഠനോപകരണങ്ങളും അംഗൻവാടിയിലെ 41 കുട്ടികൾക്ക്  ജില്ലാ അസിസ്റ്റന്റ് കളക്ടർ ശ്രീ ശിവശക്തിവേൽ ഐ എ എസ് വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

പൂജപ്പുര വാർഡ് കൗൺസിലർ ശ്രീ വി വി രാജേഷ് ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചു. അർബൻ 2 ഐ സി ഡി എസ് ലെ ശിശു വികസന പദ്ധതി ഓഫീസർ ശ്രീമതി ദീപ, സെക്ടർ സൂപ്പർവൈസർ ശ്രീമതി സിന്ധു, റോട്ടറി ക്ലബ് അംഗം ശ്രീ ഷാജു ശ്രീധർ, റോട്ടറി ക്ലബ് ട്രിവാൻഡ്രം ക്യാപ്പിറ്റൽ പ്രസിഡന്റ് ഡോക്ടർ അജീഷ്, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറേറ്റ് സീനിയർ സൂപ്രണ്ട് ശ്രീമതി ചിത്ര റ്റി, സങ്കൽപ് ഡിസ്ട്രിക്ട് മിഷൻ കോഡിനേറ്റർ ശ്രീമതി നീതു എസ് സൈനു, അംഗൻവാടി എ എൽ എം സി മെമ്പേഴ്സ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

അംഗൻവാടി ടീച്ചർ ശ്രീമതി ഷീല, ഹെൽപ്പർ സുജ എന്നിവർ കുട്ടികളെ മധുരം നൽകി സ്വീകരിച്ചു. ഒപ്പം കലാ പരിപാടികളിൽ  മികവ് തെളിയിച്ച കുട്ടികൾക്ക് സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. റോട്ടേറിയന്മാരും, രക്ഷിതാക്കളും, സങ്കൽപ് ഹബ്ബ് ജീവനക്കാരും, മാധ്യമപ്രവർത്തകരും തുടങ്ങി 60 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.

error: Content is protected !!