തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ പ്രവർത്തിക്കുന്ന സങ്കൽപ് ഹബ് ഫോർ എംപവർ മെന്റ് ഓഫ് വിമൻന്റെ നേതൃത്വത്തിൽ റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം ക്യാപ്പിറ്റൽ സ്പോൺസർ ചെയ്ത ബാഗും പഠനോപകരണങ്ങളും അംഗൻവാടിയിലെ 41 കുട്ടികൾക്ക് ജില്ലാ അസിസ്റ്റന്റ് കളക്ടർ ശ്രീ ശിവശക്തിവേൽ ഐ എ എസ് വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
പൂജപ്പുര വാർഡ് കൗൺസിലർ ശ്രീ വി വി രാജേഷ് ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചു. അർബൻ 2 ഐ സി ഡി എസ് ലെ ശിശു വികസന പദ്ധതി ഓഫീസർ ശ്രീമതി ദീപ, സെക്ടർ സൂപ്പർവൈസർ ശ്രീമതി സിന്ധു, റോട്ടറി ക്ലബ് അംഗം ശ്രീ ഷാജു ശ്രീധർ, റോട്ടറി ക്ലബ് ട്രിവാൻഡ്രം ക്യാപ്പിറ്റൽ പ്രസിഡന്റ് ഡോക്ടർ അജീഷ്, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറേറ്റ് സീനിയർ സൂപ്രണ്ട് ശ്രീമതി ചിത്ര റ്റി, സങ്കൽപ് ഡിസ്ട്രിക്ട് മിഷൻ കോഡിനേറ്റർ ശ്രീമതി നീതു എസ് സൈനു, അംഗൻവാടി എ എൽ എം സി മെമ്പേഴ്സ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
അംഗൻവാടി ടീച്ചർ ശ്രീമതി ഷീല, ഹെൽപ്പർ സുജ എന്നിവർ കുട്ടികളെ മധുരം നൽകി സ്വീകരിച്ചു. ഒപ്പം കലാ പരിപാടികളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. റോട്ടേറിയന്മാരും, രക്ഷിതാക്കളും, സങ്കൽപ് ഹബ്ബ് ജീവനക്കാരും, മാധ്യമപ്രവർത്തകരും തുടങ്ങി 60 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.
വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…
ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…
നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…
തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…
'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…
കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ…