ജൈവവൈവിധ്യ ക്ലബ്ബ്, നാഷണൽ സർവീസ് സ്കീം, എൻ സി സി എന്നിവയുടെ ആഭിമുഖ്യത്തിൽ വെള്ളായണി കാർഷിക കോളേജിൽ വിപുലമായ പരിപാടികളോടെ ലോക പരിസ്ഥിതി ദിനാചരണം നടത്തി. പ്രാദേശിക കാർഷിക ഗവേഷണം കേന്ദ്രം മേധാവി ഡോ. ശാലിനി പിള്ള ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജൈവവൈവിധ്യ ക്ലബ്ബിൻറെ കോഡിനേറ്റർ ആയ ഡോ. അശ്വതി വിജയൻ, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഡോ. സംഗീത കെ. ജി. എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും ചേർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ ചെയതു.
ചിപ്‌കോ പ്രസ്ഥാനം, മരം ഒരു വരം എന്നീ വിഷയങ്ങളെ ആസ്പദമാക്കി എൻ. എസ്.എസ്. വോളണ്ടിയേഴ്സ് ലഘു നാടകം അവതരിപ്പിച്ചത് അറിവ് പകർന്നുതോടൊപ്പം ആസ്വാദ്യകരവുമായിരുന്നു. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലായി ജൈവവൈവിധ്യ ക്ലബ്ബ്, എൻഎസ്എസ്, എൻ സി സി എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തിൽ അപൂർവ്വ ഇനങ്ങളിൽപ്പെട്ട മരങ്ങൾ വെച്ചുപിടിപ്പിച്ചു.
ജൈവവൈവിധ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ലഘുലേഖകൾ തയ്യാറാക്കി ബോധവൽക്കരണം നടത്തുകയും കോളേജിലെ വിവിധ വകുപ്പുകളിൽ നിന്നും ഉപയോഗശൂന്യമായ കുപ്പികൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയും ചെയ്തു.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകനായി മുൻ കേരള ടീം പേസ്…
തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് എഐ സൊല്യൂഷൻ ദാതാക്കളായ ഫ്ലൈടെക്സ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ നിക്ഷേപ-വെൽത്ത് മാനേജ്മെൻ്റ് സ്ഥാപനമായ…
കൊച്ചി, 04 ആഗസ്റ്റ് 2026: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ…
വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…
തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…