പ്ലാസ്‌റ്റിക് മുക്ത കേരളം കാലഘട്ടത്തിന്റെ അനിവാര്യത  : എം എം ഹസ്സൻ

തിരുവനന്പൂരം: നാടിനെ കാർന്നു തിന്നുന്ന ഏറ്റവും വലിയ വിപത്തായി പ്ലാസ്റ്റിക് മാലിന്യങ്ങൾ പെരുകിയതായി മുൻമന്ത്രിയും മുൻ കെപിസിസി പ്രസിഡണ്ടുമായ എം എം ഹസ്സൻ, കേരള പ്രദേശ് കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  പരിസ്ഥിതി ദിന വാരാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം വഞ്ചിയൂർ ഹോളി എഞ്ചൽസ് സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന തലമുറയെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രശ്നമായി പ്ലാസ്റ്റിക് ബാറിൽ കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട്  ലോറൻസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെബിൻ ഫെർനാണ്ടസ് പരിസ്ഥിതി ദിന സന്ദേശം നൽകി. സേവ്യർ ലോപ്പസ്, ചെങ്കോട്ടുകൊണം അനീഷ്, ലൈന, ഷീബ ബിജു,നിഷ, ബീമാപ്പള്ളി സലിം, ബിജു ഒ എസ് നായർ, പേട്ട പ്രവീൺ, വഞ്ചിയൂർ  ഗിരീഷ്, പൗണ്ട് കടവ് പ്രസീലൻ,ഷിനു, കണ്ണൻ, അധ്യാപികമാരായ നിഷ, ഷീബ മീര, ശില്പ കൃഷ്ണ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!