സ്നേഹത്തോടെ ‘വെച്ചൂർ സർ’ എന്ന് വിളിക്കപ്പെട്ടിരുന്ന വെച്ചൂർ ഹരിഹര സുബ്രഹ്മണ്യ അയ്യർ, 1925 മുതൽ 1994 വരെ ജീവിച്ചിരുന്ന ഒരു മികച്ച കർണാടക സംഗീതജ്ഞനും അതുല്യനായ ഒരു ഗുരുവും ആയിരുന്നു ആയിരക്കണക്കിന് വിദ്യാർത്ഥികളെ അദ്ദേഹം സംഗീതം അഭ്യസിപ്പിച്ചു അവരിൽ പലരും പിന്നീട് പ്രശസ്‌തരായ സംഗീതജ്ഞരായി മാറി. പത്മവിഭൂഷൺ ഡോ. കെ.ജെ. യേശുദാസ്, പ്രൊഫ. കുമാര കേരളവർമ്മ, ശ്രീ. തിരുവഴ ജയശങ്കർ, അന്തരിച്ച ശ്രീ. നെയ്യാറ്റിൻകര വാസുദേവൻ, ശ്രീമതി കോട്ടയം രാജമ്മ, ശ്രീ. പ്രിൻസ് രാമവർമ്മ എന്നിവർ അവരിൽ ചിലരാണ്.
വെച്ചൂർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന വെച്ചൂർ ഹരിഹര സുബ്രഹ്മണ്യ അയ്യർ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം 2025 ജൂൺ 7-ന് വൈകുന്നേരം 4:00 മുതൽ തിരുവനന്തപുരത്തെ ഭാരത് ഭവനിൽ വെച്ച് നടക്കും.
കേരള സർക്കാരിൻ്റെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ബഹുമാനപ്പെട്ട മന്ത്രി ശ്രീ. ജി. ആർ അനിൽ ഉദ്esme നിർവഹിക്കും. പ്രിൻസ് രാമവർമ്മ അവതരിപ്പിക്കുന്ന സംഗീത സായാഹ്നത്തോടെ പരിപാടികൾ സമാപിക്കും. അദ്ദേഹത്തിന്റെ ജന്മദിനമായ 2025 നവംബർ 11-നാണ് ശതാബ്ദി ആഘോഷങ്ങളുടെ പ്രധാന ചടങ്ങുകൾ നടക്കുക. ഈ പരിപാടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്‌ദി ആഘോഷ പരിപാടികൾ താഴെ പറയുന്നവയാണ്.
- ഹൃദയസ്പർശിയായ പുസ്‌തക പ്രകാശനം: വെച്ചൂർ സാറിൻ്റെ ജീവചരിത്രം, ശിഷ്യന്മാർ സഹപ്രവർത്തകർ, സംഗീതജ്ഞർ എന്നിവരുടെ ഓർമകളും അനുബങ്ങളും ഉൾക്കൊള്ളുന്ന ഒരു പുസ്തകം പുറത്തിറക്കും. ഇതിൽ 30-50 കൃതികളുടെ സ്വരസ്ഥാനങ്ങളും (വെച്ചൂർ പതിപ്പ്) ഉൾപ്പെടും. ഈ പുസ്തകം 2025 നവംബർ 11-ന് പ്രകാശനം ചെയ്യും.
- സംഗീത കച്ചേരികൾ: കേരളത്തിലെ 10-12 സംഗീത സഭകളുമായി സഹകരിച്ച് സംഗീത കച്ചേരികൾ സംഘടിപ്പിക്കും. ഇതിന് വെച്ചൂർ ഫൗണ്ടേഷൻ സഹായം നൽകും. വെച്ചൂർ സാറിൻ്റെ ശിഷ്യന്മാർക്കും അദ്ദേഹത്തിന്റെ സംഗീത പാരമ്പര്യത്തിനും പ്രയോജനകരമാകുന്ന രീതിയിലായിരിക്കും ഇത് ആസൂത്രണം ചെയ്യുക. വെച്ചൂർ ഫൗണ്ടേഷൻറെ ചില പരിപാടികൾ കേരള സംഗീത നാടക അക്കാഡിയുമായി സഹകരിച്ചും നടത്താൻ പദ്ധതിയുണ്ട്.
- എല്ലാ വിഭാഗങ്ങളിലുമായി – കച്ചേരി, RTP, കൃതി, രാഗം, നേരവൽ എന്നിവയും അതിലേറെയും ഉൾപ്പെടെ വിവിധ പ്രായക്കാർക്കായി ഒരു പ്രത്യേക വെച്ചൂർ അവാർഡോട് കൂടിയുള്ള കർണാടക സംഗീത മത്സരങ്ങൾ.
- വിവിധ പ്രായ വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെ കച്ചേരി, RTP, കൃതികൾ, വർണ്ണങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന മത്സരങ്ങൾ.
5 സംഗീത ശിൽപശാലകളും കച്ചേരികളും: പ്രമുഖ ഗുരുക്കന്മാരും കലാകാരന്മാരും നയിക്കുന്ന സംഗീത ശിൽപശാലകളും കച്ചേരികളും വിവിധ സംഗീത കോളേജുകളിലും സംഗീത വിഭാഗങ്ങളിലും നടത്തും.
- ആകാശവാണി സംഗീത പരിപാടികളുടെ പ്രക്ഷേപണം: ഇതിഹാസ ഗുര്യവിന് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട്, വെച്ചൂർ സാറിൻ്റെ ആകാശവാണി സംഗീത പരിപാടികൾ 2025 നവംബർ 11-ന് വിവിധ സ്റ്റേഷനുകളിൽ പ്രക്ഷേപണം ചെയ്യാൻ വെച്ചൂർ ഫൗണ്ടേഷൻ ക്രമീകരണങ്ങൾ നടത്തും. വെച്ചൂർ സാറിന്റെ പാഠാന്തരങ്ങളെ ആദരിച്ചുകൊണ്ട് ശിഷ്യന്മാർ അദ്ദേഹത്തിൻ്റെ പാഠങ്ങൾ (10-12 കൃതികൾ) ഒരുമിച്ച് അവതരിപ്പിക്കുന്ന ഒരു പരിപാടിയും ഇതിൻ്റെ ഭാഗമായുണ്ടാകും.
- ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങ്.